viral-vid

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. തന്റെ ചിത്രം പകർത്തുന്നതിനിടയ്ക്ക് സ്റ്റെപ്പിൽ നിന്ന് കാല് തെന്നി വീണ ഫോട്ടോഗ്രാഫറുടെ അടുത്തെത്തി അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ വീ‌‌‌‌‌‌‌ഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വീഡിയോ വെെറലായതിനെ തുടർന്ന് നിരവധി പേരാണ് രാഹുലിന് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നത്. ജനപ്രതിനിധികളായാൽ ഇങ്ങനെ വേണമെന്ന് പറഞ്ഞ് നിരവധി കമെന്റുകളാണ് വന്നത്. എന്നാൽ ഇതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാൻ തുടങ്ങി.

മോദി പ്രസംഗിക്കുന്നതിനിടയിൽ വേദിയിൽ ഒരാൾ ഹൃദയാഘാതം വന്ന് വീഴുന്നു. ഇത് മോദി കാണുന്നുണ്ടെങ്കിലും തന്റെ പ്രസംഗം നിർത്താനോ തളർന്ന് വീഴുന്നതിന്റെ കാര്യമന്വേഷിക്കാനോ മോദി തയ്യാറാകാതെ പ്രസംഗം തുടരുന്നതാണ് വീഡിയോയിൽ കാണുന്നത്. ഹൻസിബ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. 'നിങ്ങളുടെ അടുത്ത് നിൽക്കുന്നെരാൾ ഹ‌ൃദയാഘാതം വന്ന് വീഴുമ്പോൾ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. നിങ്ങൾ പെട്ടെന്ന് തന്നെ അയാളെ സഹായിക്കാനെത്തും. എന്നാൽ നമ്മുടെ പ്രധാനമന്ത്രിയോ?'. എന്ന വാചകത്തോടെയാണ് വീഡിയോ ഷെയർ ചെയ്തത്.

This video from Odhisa today. Look at how CP @RahulGandhi ran to pick up the photographer who fell. Now compare this with the time a cop passed out while Modi was giving a speech. He turned, saw, pretended like nothing happened and continued with his speech. pic.twitter.com/JMOnx0sigJ

— Hasiba 🌈 (@HasibaAmin) January 25, 2019


Here's the video of PM Modi I was speaking of, in case you haven't seen it. pic.twitter.com/yAXMqNlczb

— Hasiba 🌈 (@HasibaAmin) January 25, 2019