kaumudy-news-headlines

1. കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ നാവികേസനാ പുരസ്‌കാരം. കേരളത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കും പുരസ്‌കാരം. തൃശൂരില്‍ പ്രളയത്തിനിടെ വെള്ളം കയറിയ വീട്ടില്‍ അകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച മലയാളി ഉദ്യോഗസ്ഥന്‍ ഗരുഡ് കമാന്‍ഡോ പ്രശാന്ത് നായര്‍ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായി. പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ കമാന്‍ഡര്‍ വിജയ് ശര്‍മ, റമേന്ദ്രകുമാര്‍ എന്നിവര്‍ക്ക് നാവികസേന പുരസ്‌കാരം. എം. രാധാകൃഷ്ണന്‍, കെ.കെ അഭിനവ്, പി.ആര്‍ വൈഷ്ണവ്, പി.എസ് ശ്രീജിത്ത് എന്നിവര്‍ക്ക് ജീവന്‍ രക്ഷാപതക്. വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവിയായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരം വിശിഷ്ട് സേവാ മെഡലും ലഭിച്ചു.

2. ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുത്. അന്തിമ വിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി വന്നാല്‍ ചെലവ് നല്‍കേണ്ടി വരും എന്നും കോടതിയുടെ മുന്നറിയിപ്പ്

3. ജസ്റ്റിസ് അരുണ്‍ മിശ്ര പരിഗണിച്ചത്, തൃശൂര്‍ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളി കേസില്‍ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി. ഹര്‍ജിക്കാരെ വിമര്‍ശിച്ച കോടതി ഹര്‍ജി തള്ളുകയും ചെയ്തു

4. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. കെ.ടി അദീബിന്റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്ന് മന്ത്രി ജലീല്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി ആണ് പ്രതിപക്ഷം ആയുധം ആക്കുന്നത്. നിയമനം സംബന്ധിച്ച് പാറയ്ക്കല്‍ അബ്ദുള്ള എം.എല്‍.എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ആണ് മന്ത്രി വീഴ്ച സമ്മതിച്ചത്

5. പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ ആവശ്യം ആണെന്നും എന്നാല്‍ കെ.ടി അദീബിന്റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ല എന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. ഇന്റര്‍വ്യുവിന് അദീബ് പങ്കെടുത്തിട്ടില്ല. മന്ത്രിസഭാ തീരുമാന പ്രകാരം ആയിരുന്നില്ല വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചത്. എന്നാല്‍ കൂടുതല്‍ യോഗ്യതകള്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ആണ് എന്നും മന്ത്രിയുടെ വിശദീകരണം

6. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം നാലാം ദിവസത്തില്‍. കണിച്ചുകുളങ്ങര യൂണിയന്‍ ഭാരവാഹികളുടെ സ്വീകരണത്തിന് ശേഷം ചേര്‍ത്തല എത്തിയ യാത്രയെ എസ്.എന്‍.ഡി.പി യൂണിയന്‍ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ വി.എസ് ലാല്‍ ഗുരുദേവ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി. പ്രിവ്യൂ ഷോയില്‍ കണ്‍വീനര്‍ കെ.കെ മഹേശന്‍, പി.ജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

7. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന നിയമത്തിലെ ഭരണഘടനാ ഭേദഗതിക്ക് സ്റ്റേ ഇല്ല. സാമ്പത്തിക സംവരണത്തിന് എതിരെയുള്ള ഹര്‍ജികള്‍ പരിശോധിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സംവരണ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷം ഹര്‍ജികളില്‍ വാദം കേള്‍ക്കും എന്നും ചീഫ് ജസ്റ്റിസ്

8. സുപ്രീംകോടതി പരിഗണിച്ചത്, യൂത്ത് ഫോര്‍ ഇക്വാലിറ്റി നല്‍കിയ ഹര്‍ജി. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും എന്നും ആണ് ഹര്‍ജി ആവശ്യപ്പെടുന്നത്. സംവരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്

9. മുനമ്പത്തു നിന്ന് 2013ലും മനുഷ്യ കടത്ത് നടന്നതായി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഡല്‍ഹി സ്വദേശിയുടെ മൊഴി. മുനമ്പത്തു നിന്നും ദയാമാത ബോട്ടില്‍ 120 പേരെ കടത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രഭു ആണ് നേരത്തെയും മനുഷ്യ കടത്ത് നടന്നതായി പൊലീസിന് മൊഴി നല്‍കിയത്

10. 2013-ല്‍ ഓസ്‌ട്രേലിയയ്ക്ക് അടുത്തുള്ള ക്രിസ്മസ് ദ്വീപിലേക്കാണ് മുനമ്പത്തു നിന്നും മനുഷ്യക്കടത്ത് നടത്തിയത്. ദ്വീപില്‍ നിന്ന് കടക്കാന്‍ ശ്രമിച്ചവരെ പിടികൂടി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തിരിച്ച് അയക്കുക ആയിരുന്നു. ഇതിനു ശേഷം പല തവണ മുനമ്പത്തു നിന്നും മനുഷ്യ കടത്തിന് ശ്രമം നടന്നിട്ടുണ്ട് എന്നും പിടിയിലായ പ്രഭു അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കസ്റ്റഡിയില്‍ കഴിയുന്ന ഇയാളുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡല്‍ഹിയില്‍ നിന്ന് 71 പേരെ മുനമ്പത്ത് എത്തിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി ഇരുന്നു