asuran-movie-

നടി മഞ്ജു വാര്യർ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന വെട്രിമാരൻ - ധനുഷ് ചിത്രം അസുരന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

നാളെ മുതൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തും. അന്യഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരൻ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഫേസ്ബുക്കിലൂടെ ധനുഷാണ് പുറത്ത് വിട്ടത്. പുറത്ത് വിടുകയായിരുന്നു.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീത സംവിധാനം. ധനുഷും വെട്രിമാരനും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.