-pranab-mukerjee
PRANAB MUKERJEE

തിരുവനന്തപുരം : പശ്ചിമബംഗാളിൽ നിന്ന് ഇന്ദിരാഗാന്ധി കൈപിടിച്ചുയർത്തിയ പ്രണബ് മുഖർജിയുടെ രാഷ്‌ട്രീയ യാത്ര അവസാനിച്ചത് രാഷ്ട്രപതി ഭവനിലാണ്. കോൺഗ്രസിന്റെ സമുന്നത നേതാവായി വളർച്ചയുടെ മധുരവും തളർച്ചയുടെ കയ്പ്പും അറിഞ്ഞു. 1935 ഡിസംബർ 11 ൽ ജനനം. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രം, പൊളിറ്റിക്സ്, നിയമം ബിരുദങ്ങൾ. പോസ്റ്റൽ വകുപ്പിൽ ആദ്യ ജോലി. കോളേജ് അദ്ധ്യാപകനായി. പത്രപ്രവർത്തകനായി.ബംഗ്ളാ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവേശം. 1969ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ മിഡ്‌നാപുരിലെ കോൺഗ്രസ് സ്ഥാനാർത്ഥി വി.കെ. കൃഷ്ണമേനോനെ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിൽ നിർണായക പങ്ക്. ഇത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വാതിൽ തുറന്നു. ഇന്ദിരാഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ 1969 ൽ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധി മന്ത്രിസഭകളിൽ ധനകാര്യ മന്ത്രി. അടിയന്തരാവസ്ഥകാലത്ത് ഇന്ദിരക്കൊപ്പം.

ഇന്ദിരയുടെ മരണശേഷം പാർട്ടിയിൽ തഴയപ്പെട്ടു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ഇടംകിട്ടിയില്ല. കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചു. 1989 ൽ കോൺഗ്രസിൽ മടങ്ങിയെത്തി. നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യമന്ത്രി. 2004ലും 2009ലും ലോക്‌സഭാംഗം. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ അംഗം. 2012ൽ രാഷ്ട്രപതിയായി. ഭാര്യ : പരേതയായ സുവ്രാ മുഖർജി. മക്കൾ : ശർമ്മിഷ്ഠ മുഖർജി, അഭിജിത്ത് മുഖർജി, ഇന്ദ്രജിത്ത് മുഖർജി.