ഇന്ത്യയിലെ സാമൂഹ്യ പരിഷ്‌കർത്താക്കളിൽ പ്രമുഖൻ. യഥാർത്ഥ പേര് ചണ്ഡിക ദാസ് അമൃത് റാവു ദേശ്‌മുഖ്. ജനനം 1916 ഒക്ടോബർ 11ന്
മഹാരാഷ്‌ട്രയിൽ. രാജസ്ഥാനും ഉത്തർപ്രദേശും കർമ്മരംഗം. ആർ. എസ്. എസിലൂടെ പൊതുപവർത്തനം. ആർ. എസ്. എസ് ആചാര്യൻമാരായ എം. എസ് ഗോൾവാൾക്കറുമായും ഹെഡഗെവാറുമായും ദീൻദയാൽ ഉപാദ്ധ്യായയുമായും ഉറ്റബന്ധം. ഉത്തർപ്രദേശിലെ ആർ. എസ്. എസിന്റെ പൂർണ ചുമതല വഹിച്ചു. പിൽക്കാലത്ത് ജനസംഘത്തിന്റെ സജീവ പ്രവർത്തകൻ.
വിദ്യാഭ്യാസം ആരോഗ്യം ഗ്രാമോദ്ധാരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തനം. ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവത്തിന് പിന്തുണ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരായ പ്രവർത്തനങ്ങൾ. 1977ൽ ഉത്തർപ്രദേശിലെ ബൽറാംപൂർ മണ്ഡലത്തിൽ നിന്ന് ജനതാ പാർട്ടി ടിക്കറ്റിൽ ലോക്‌സഭാംഗം.സജീവ രാഷ്‌ട്രീയം വിട്ട ശേഷം രാമായണ പ്രശസ്തമായ ചിത്രകൂടം ആസ്ഥാനമാക്കി സാമൂഹ്യപ്രവർത്തനം.1999ൽ എൻ. ഡി. എ സർക്കാർ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തു. രാഷ്‌ട്രം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 2010 ഫെബ്രുവരി 27ന് അന്തരിച്ചു.
T