ramnath-kovind-

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ച് രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ എല്ലാവരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അതിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി

17–ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ‌ നമ്മളെല്ലാവരും വോട്ട് ചെയ്യാൻ തയാറാകണം. ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ടിൽ ജനിച്ചവർക്ക് വോട്ട് ചെയ്യാൻ കിട്ടുന്ന ആദ്യ അവസരമായിരിക്കും ഇതെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.