chandra-babu-naidu-

അമരാവതി: കുടുംബാസൂത്രണം ലക്ഷ്യംവച്ചുള്ള 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം തള്ളി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കുടുംബത്തിൽ രണ്ടു കുട്ടികൾ എന്ന് ചുരുക്കേണ്ടതില്ലെന്നും ഓരോ വീട്ടിലും രണ്ടിലധികം കുട്ടികൾ ഉണ്ടാവുന്നതാണ് നല്ലത്. ഒരാൾക്ക് നാലു കുട്ടികളെങ്കിലും വേണം എന്ന് തീരുമാനിക്കേണ്ട സമയമായെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. അമരാവതിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ കുട്ടികൾ ഉണ്ടാവുന്നതിൽ തെറ്റൊന്നുമില്ല. മനുഷ്യവിഭവശേഷി നമ്മുടെ നാടിന് അത്യാവശ്യമാണ്. ഒരു കുട്ടിയെങ്കിലും ഉണ്ടാവണം എന്നത് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയിൽ യുവാക്കൾ വിവാഹത്തിൽനിന്ന് അകലുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വിവാഹിതർ തന്നെ കുട്ടികൾ വേണ്ടെന്നുവയ്ക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. മരണനിരക്കിനെ അപേക്ഷിച്ച് ജനന നിരക്ക് വളരെ കുറയുന്നത് ഭാവിയിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

കുടുംബാസൂത്രണം പത്തുവർഷത്തിനുള്ളിൽ മികച്ച രീതിയിൽ നടപ്പാക്കിയ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്