-bjp

ന്യൂഡൽഹി: ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും അവർ താൽപര്യപ്പെടുകയാണെങ്കിൽ മാത്രം ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബി.ജെ.പി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മെയ് മാസത്തിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടെതെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

എൽ.കെ അദ്വാനിക്ക് 91ഉം മുരളി മനേഹർ ജോഷിക്ക് 85 വയസുമാണ് പ്രായം. 75 വയസുകഴിഞ്ഞ പാർട്ടി അംഗങ്ങൾക്ക് മത്സരിക്കാൻ സീറ്ര് നൽകണ്ട എന്നായിരുന്നു പാർട്ടിയുടെ നിലപാട്. എന്നാൽ ഇതിനോട് പാർട്ടിക്ക് യോജിപ്പില്ല എന്നും 75 വയസിന് മുകളിലുള്ള മന്ത്രിമാർ വീണ്ടും മത്സരിക്കുന്നതിനോടാണ് വിയോജിപ്പെന്നും ബി.ജെ.പി വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന തീരുമാനത്തെക്കുറിച്ച് എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ പാർട്ടി പറയുന്നത് അനുസരിക്കാൻ താൻ തയ്യാറാണെന്ന് ജോഷി പറഞ്ഞതായി എെ.എൻ.എെ റിപ്പോർട്ട് ചെയ്യുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ ഇരുവരും വിജയിച്ചിരുന്നെങ്കിലും മോദിയുടെ മന്ത്രിസഭയിൽ ഇവർ അംഗമായിരുന്നില്ല. കോൺഗ്രസ് പ്രിയങ്ക ഗന്ധിയെ ഇറക്കി പുതിയ തിരഞ്ഞെടുപ്പിൽ അടവുകൾ പയറ്റുന്നതിനെ തടുക്കാൻ എൽ.കെ. അധ്വാനിയും മുരളി മനോഹർ ജോഷിയേയും പോലുള്ള മുതിർ‌ന്ന നേതാക്കളെ രംഗത്തിറക്കാനാണ് തീരുമാനം.