crime

മുംബയ്; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മോഡലിനെ ഫോട്ടോഗ്രാഫർ കൊലപ്പെടുത്തിയശേഷം ബാഗിലാക്കി. ഒക്ടോബർ 19ന് നടന്ന കൊലപാതകത്തിന്റെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്നതുകൊണ്ടെന്ന് മോഡലിനെ കൊലപ്പെടുത്തിയതെന്നാണ് ഫോട്ടോഗ്രാഫറുടെ മൊഴി.

ഫോട്ടോഷൂട്ടിന്റെ മുന്നൊരുക്കങ്ങൾക്കായാണ് 20കാരിയായ മോഡലിനെ ഫോട്ടോഗ്രാഫറായ സയ്യിദ് മുസാമിൽ വിളിച്ചുവരുത്തിയത്. ലൈംഗികബന്ധത്തിന് നിർബന്ധിച്ചപ്പോൾ യുവതി എതിർത്തു.തുടർന്ന് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സയിദ് പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് യുവതിയെ മാനഭംഗപ്പെടുത്തി. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി.

ടാക്‌സി വിളിച്ച് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ച സയിദിനോട് ബാഗിലെന്താണെന്ന് ടാക്സി ഡ്രൈവർ ചോദിച്ചതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു ടാക്‌സി വിളിച്ചാണ് മൃതദേഹം മാറ്റിയത്. മലാഡ് റോഡിൽ ഇറങ്ങിയ സയിദ് ബാഗ് വഴിയിൽ ഉപേക്ഷിച്ച് ഓട്ടോയിൽകയറി പോയി. ഇത് ശ്രദ്ധയിൽപ്പെട്ട ടാക്‌സി ഡ്രൈവർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.