ന്യൂഡൽഹി: ഈ വർഷത്തെ ഭാരതരത്ന പുരസ്കാരത്തിന് അർഹനായ മുൻരാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് കുമാർ മുഖർജിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ കാലഘട്ടത്തിലെ പ്രമുഖനായ രാജ്യതന്ത്രജ്ഞനാണ് പ്രണബ് മുഖർജിയെന്ന് മോദി പറഞ്ഞു.
തന്റെ ആത്മാർത്ഥമായ സേവനത്തിലൂടെ രാജ്യത്തിന്റെ വളർച്ചയിൽ ശക്തമായ അടയാളം പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദശാബ്ദങ്ങളോളം അദ്ദേഹം രാജ്യത്തിനു വേണ്ടി സേവനം ചെയ്തു. ഇതിലൂടെ രാജ്യത്തിന്റെ വളർച്ചയിൽ തന്റേതായ അടയാളം പതിപ്പിക്കാൻ പ്രണബ് മുഖർജിക്കു സാധിച്ചു. അദ്ദേഹത്തിനു ഭാരതരത്ന ലഭിച്ചതിൽ ആഹ്ലാദിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Pranab Da is an outstanding statesman of our times.
— Narendra Modi (@narendramodi) January 25, 2019
He has served the nation selflessly and tirelessly for decades, leaving a strong imprint on the nation's growth trajectory.
His wisdom and intellect have few parallels. Delighted that he has been conferred the Bharat Ratna.