actress

നടി അമ്പിളി ദേവിയും സീരിയൽ നടൻ ജയൻ ആദിത്യനും വിവാഹിതരായി. വെള്ളിയാഴ്ച രാവിലെ കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തിൽ വച്ചായിരുന്നു വിവാഹം.മിനിസ്‌ക്രീൻ താരമായ ജയൻ ആദിത്യന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദിത്യന് കഴിഞ്ഞ വിവാഹത്തിൽ മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്. അമ്പിളി ദേവിയുടെ രണ്ടാം വിവാഹമാണിത്.

ക്യാമറാമാൻ ലോവൽ ആയിരുന്നു അമ്പിളി ദേവിയുടെ മുൻ ഭർത്താവ്. 2009 ലായിരുന്നു അമ്പിളി ലോവലിനെ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. അമ്പിളി ദേവിയുടെ കുടുംബാംഗങ്ങളും മകനും വിവാഹചടങ്ങിൽ പങ്കെടുത്തു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'സീത' പരമ്പരയിൽ ആദിത്യനും അമ്പിളി ദേവിയും ഒരുമിച്ച് അഭിനയിക്കുന്നത്.