മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. അഭിപ്രായ വ്യത്യാസം മാറും. മുൻകോപം നിയന്ത്രിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സഹോദരഗുണമുണ്ടാകും., യാത്രകൾ മുഖേന പ്രയോജനം. അലസത മാറും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തൃപ്തിക്കുറവ് മാറും. ആരോഗ്യനില മെച്ചപ്പെടും. പരീക്ഷകളിൽ വിജയസാധ്യത.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക നേട്ടം. അമിതമായ ചിന്തകൾ ഒഴിവാകും. കർമ്മരംഗത്ത് ഉയർച്ച.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പൊതുപ്രവർത്തകർക്ക് അംഗീകാരം. സഹായ സഹകരണമുണ്ടാകും. ബുദ്ധിമുട്ടുകൾക്ക് ആശ്വാസം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൊഴിൽ പ്രശ്നങ്ങളെ നേരിടും. ദൂരയാത്രകൾ ചെയ്യും. ഒൗദ്യോഗികമായി നേട്ടം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സുഹൃത്തുക്കൾ സഹായിക്കും. വാദപ്രതിവാദങ്ങൾ ഒഴിവാക്കും. മാനസിക സന്തോഷം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നല്ല സന്ദേശങ്ങൾ ലഭിക്കും. ഉല്ലാസയാത്രയ്ക്ക് അവസരം. മാനസിക പിരിമുറുക്കം മാറും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ തൊഴിൽ അവസരങ്ങൾ. ബന്ധുജന സഹായം. കർമ്മരംഗത്ത് പുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മനസന്തോഷം വർദ്ധിക്കും. ജീവിതം ആനന്ദപ്രദമാകും. വിദ്യാഗുണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രതിസന്ധികൾ തരണം ചെയ്യും. അസുഖങ്ങൾ മാറികിട്ടും. പുതിയ സംരംഭങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കാര്യങ്ങൾ സന്തോഷപ്രദമാകും. പുതിയ തൊഴിൽ അവസരം. സന്തോഷവും സമാധാനവും.