kaumudy-news-headlines

1. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കാന്‍ നമ്പി നാരാണന്‍ ചെയ്തത് എന്ത് എന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിനു വേണ്ടി നല്‍കിയിട്ടില്ല. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു.

2. ചാരക്കേസ് പരിശോധിക്കേണ്ടത് കോടതി നിയോഗിച്ച സമിതി. ഈ ഘട്ടത്തില്‍ എന്തിനാണ് അവാര്‍ഡ് നല്‍കിയത് എന്ന് ചോദ്യം. ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും, ഗോവിന്ദചാമിക്കും അവാര്‍ഡ് നല്‍കേണ്ടി വരും എന്നും സെന്‍കുമാറിന്റെ ആക്ഷേപം. അവാര്‍ഡ് നല്‍കിയവര്‍ ഇക്കാര്യം വിശദീകരിക്കണം എന്നും കൂട്ടിച്ചേര്‍ക്കല്‍

3.സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡില്‍ മുഖ്യമന്ത്രി വിശദീകരണം തേടിയതിന് പിന്നാലെ, എ.സി.പി സ്ഥാനം ഒഴിഞ്ഞ് ചൈത്ര തെരേസ ജോണ്‍. ഡി.സി.പിയുടെ അധിക ചുമതല വഹിച്ചിരുന്ന ചൈത്ര സ്ഥാനം ഒഴിഞ്ഞത്, ശബരിമല ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.സി.പി ആദിത്യ തിരിച്ചെത്തിയതോടെ. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന് പിന്നാലെ ഡി.ജി.പിയും മുഖ്യമന്ത്രിയും ചൈത്ര തെരേസയോട് വിശദീകരണം തേടിയിരുന്നു

4. പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തിരഞ്ഞാണ് പൊലീസ് മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അര്‍ദ്ധരാത്രിയിലെ പരിശോധന. എന്നാല്‍ പ്രതികളെ ആരെയും കണ്ടെത്താന്‍ ആയില്ല

5. അതേസമയം, തനിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ് എന്ന് ചൈത്ര. ഡി.ജി.പി യോടും, മുഖ്യമന്ത്രിയോടും മറുപടി നല്‍കിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍. പോക്‌സോ കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ സ്റ്റേഷനില്‍ കാണാന്‍ വിസമ്മിച്ചതിന് ആയിരുന്നു പ്രതികള്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്

6. ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരി ഗീതാ മെഹ്ത പത്മശ്രീ നിരസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് രാഷ്ട്രീയ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കും എന്ന് വിശദീകരണം. അതോടൊപ്പം, പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതിലൂടെ സര്‍ക്കാരിനാല്‍ താന്‍ ആദരിക്കപ്പെട്ടു എന്നും ഗീത വ്യക്തമാക്കി.

7. നേരത്തെ ഗീതാ മെഹ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച വിലയിരുത്തുന്നത്, നവീന്‍ പട്നായിക്കിനെയും ബി.ഡി.ജെ യെയും ചേര്‍ത്ത് നിര്‍ത്താനുള്ള ബി.ജെ.പി തന്ത്രമായി. അതിനിടെ, മോദിയാല്‍ നിയന്ത്രിക്കപ്പെടുന്ന യന്ത്രമാണ് നവീന്‍ എന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു

8. രാജ്യത്തിന് ഇന്ന് എഴുപതാമത് റിപ്പബ്ലിക് ദിനം. വര്‍ണാഭമായ ചടങ്ങുകളോടെ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റാമഫോസ റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി ആയി. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ലാ പൗരന്മാരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

9. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കി ഇരിക്കുന്നത്, വളരെ ശക്തമായ സുരക്ഷ ക്രമീകരണങ്ങള്‍. 25000 സുരക്ഷാ ഉദ്യോഗസ്ഥരെ തലസ്ഥാന നഗരിയില്‍ വിന്യസിച്ചു. രജ്പതില്‍ അടക്കം പല ഇടങ്ങളിലും മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മെട്രോ, ടാക്സി സേവനത്തിനും നിയന്ത്രണം. ആഘോഷത്തോട് അനുബന്ധിച്ച് രജ്പതില്‍ നിന്ന് ചെങ്കോട്ട വരെ എട്ട് കിലോമീറ്റര്‍ നീളുന്ന പരേഡും അരങ്ങേറി

10. സംസ്ഥാനത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് പതാക ഉയര്‍ത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം. സ്‌കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ നേട്ടമുണ്ടാക്കി. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണറുടെ പ്രശംസ. പുനര്‍ നിര്‍മ്മാണത്തില്‍ സുതാര്യത ഉറപ്പാക്കണം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത് എന്നും ഗവര്‍ണര്‍

11. ശബരിമല സമരത്തെ ചൊല്ലി ബി.ജെ.പിയില്‍ ശക്തമായ ചേരിപ്പോര് തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍. ഒരു മാസത്തിനിടെ രണ്ടാം തവണ മോദി എത്തുമ്പോള്‍ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. പാര്‍ട്ടി പ്രധാന്യം നല്‍കുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ നേതാക്കള്‍ക്കിടയില്‍ ഉള്ളത് കടുത്ത മത്സരം. ബി.ഡി.ജെ.എസിനുള്ള സീറ്റിന്റെ പേരിലും തര്‍ക്കം തുടരുക ആണ്

12. ആവശ്യങ്ങള്‍ ഒന്നും നേടി എടുക്കാതെ ശബരിമല പ്രശ്നത്തിലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നിറുത്തി. സമരത്തെ ചൊല്ലി പാര്‍ട്ടിയില്‍ നടക്കുന്നത് രൂക്ഷമായ ചേരിപ്പോരാണ്. പ്രധാന ഘടകകക്ഷി ബി.ഡി.ജെ എസിനുള്ള സീറ്റിന്റെ പേരിലും തര്‍ക്കമുണ്ടായി. പാര്‍ട്ടി പ്രധാന്യം നല്‍കുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ നേതാക്കള്‍ക്ക് ഇടയിലുള്ളത് കടുത്ത മത്സരം. തൃശൂരില്‍ ജില്ലാ കമ്മിറ്റി കെ.സുരേന്ദ്രനായി ശ്രമിക്കമ്പോള്‍ എ.എന്‍. രാധാകൃഷ്ണന്‍ പിന്നോട്ടില്ല. പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് എം.ടി രമേശിന്റെ നിലപാട്.

13. കെ.പി ശശികലയെ പത്തനംതിട്ടയില്‍ കൊണ്ടു വരണം എന്നാണ് ഒരു വിഭാഗം നേതാക്കള്‍. അതിനിടെ കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കില്ലെന്ന ചില സര്‍വെ ഫലങ്ങള്‍ ഉണ്ടാക്കിയ നിരാശയും പാര്‍ട്ടി നേതക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ട്. അതേസമയം ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രശ്നങ്ങള്‍ ആണെന്നും പ്രധാനമന്ത്രി വീണ്ടും എത്തുന്നതോടെ പാര്‍ട്ടി കൂടുതല്‍ ആവേശത്തിലാകുമെന്നും സംസ്ഥാന നേതാക്കള്‍