news

1. മാതാ അമൃതാനന്ദമായ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല കര്‍മ്മസമിതിയുടെ അയ്യപ്പ സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അവരെ ആരാധിക്കുന്നവര്‍ക്ക് പോലും അത് ഇഷ്ടപ്പെട്ടിട്ടില്ല. അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് തള്ളി വിടാന്‍ ആര്‍.എസ്.എസ് നേരത്തെയും ശ്രമിച്ചിരുന്നു.

2. അന്ന് അതില്‍ നിന്ന് മാറി നില്‍ക്കാനുള്ള ആര്‍ജവം അമൃതാനന്ദമയി കാണിച്ചു. ഇത്തവണ ആ പ്രതിച്ഛായ്ക്ക് മങ്ങലേറ്റെന്നും പിണറായി. അടുത്തകാലം വരെ സ്ത്രീ പ്രവേശനത്തെ അമൃതാനന്ദമയി നുകൂലിച്ചിരുന്നു എന്നും കൂട്ടിച്ചേര്‍ക്കല്‍. മുഖ്യമന്ത്രിയുടെ പ്രതികരണം നാം മുന്നോട്ട് എന്ന് പരിപാടിയില്‍. നേരത്തെ കോടിയേരി ബാലകൃഷ്ണനും അമൃതാനന്ദമയി അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതിന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു



3. രാജ്യത്ത് മുന്‍പ് എങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള വര്‍ഗീയ ധ്രൂവീകരണത്തിന് ആണ് കേരളത്തില്‍ ബി.ജെ.പി ശ്രമിക്കുന്നത് എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍. കോണ്‍ഗ്രസുമായുള്ള ദേശീയ സഖ്യസാധ്യതകള്‍ തിരഞ്ഞെടുപ്പിന് ശേഷമെ ആലോചിക്കൂ.

4. ശബരിമല വിഷയം എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും യെച്ചൂരി. ബി.ജെ.പിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം. കേന്ദ്ര തലത്തില്‍ സഖ്യം തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കല്‍. പ്രകാശ് കാരാട്ടും ബൃന്ദാ കാരാട്ടും വിജു കൃഷ്ണനും അടക്കമുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കും എന്നായിരുന്നു അഭ്യൂഹങ്ങള്‍

5. പത്മഭൂഷണ്‍ വിവാദത്തില്‍ ടി.പി സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍. താന്‍ കൊടുത്ത നഷ്ട പരിഹാര കേസിലെ പ്രതിയാണ് സെന്‍കുമാര്‍ . പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീം കോടതി സമിതി. സെന്‍ കുമാര്‍ അബദ്ധം പറയുന്നു. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളെന്നും അദ്ദേഹം കോടതി വിധി മനസ്സിലാക്കിയിട്ടില്ലെന്നും മാദ്ധ്യമങ്ങളോട് നമ്പി നാരായണന്‍. ഗോവിന്ദചാമിയോട് തന്നെ ഉപമിച്ചത് സെന്‍കുമാറിന്റെ സംസ്‌കാരം എന്നും നമ്പി നാരായണന്‍

6. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കാന്‍ നമ്പി നാരാണന്‍ ചെയ്തത് എന്ത് എന്നായിരുന്നു മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ ചോദ്യം. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിനു വേണ്ടി നല്‍കിയിട്ടില്ല. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു.

7 ചാരക്കേസ് പരിശോധിക്കേണ്ടത് കോടതി നിയോഗിച്ച സമിതി. ഈ ഘട്ടത്തില്‍ എന്തിനാണ് അവാര്‍ഡ് നല്‍കിയത് എന്ന് ചോദ്യം. ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും, ഗോവിന്ദചാമിക്കും അവാര്‍ഡ് നല്‍കേണ്ടി വരും എന്നും സെന്‍കുമാറിന്റെ ആക്ഷേപം. അവാര്‍ഡ് നല്‍കിയവര്‍ ഇക്കാര്യം വിശദീകരിക്കണം എന്നും കൂട്ടിച്ചേര്‍ക്കല്‍

8. ശബരിമല സമരത്തെ ചൊല്ലി ബി.ജെ.പിയില്‍ ശക്തമായ ചേരിപ്പോര് തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍. ഒരു മാസത്തിനിടെ രണ്ടാം തവണ മോദി എത്തുമ്പോള്‍ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. പാര്‍ട്ടി പ്രധാന്യം നല്‍കുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ നേതാക്കള്‍ക്കിടയില്‍ ഉള്ളത് കടുത്ത മത്സരം. ബി.ഡി.ജെ.എസിനുള്ള സീറ്റിന്റെ പേരിലും തര്‍ക്കം തുടരുക ആണ്

9. ആവശ്യങ്ങള്‍ ഒന്നും നേടി എടുക്കാതെ ശബരിമല പ്രശ്നത്തിലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നിറുത്തി. സമരത്തെ ചൊല്ലി പാര്‍ട്ടിയില്‍ നടക്കുന്നത് രൂക്ഷമായ ചേരിപ്പോരാണ്. പ്രധാന ഘടകകക്ഷി ബി.ഡി.ജെ എസിനുള്ള സീറ്റിന്റെ പേരിലും തര്‍ക്കമുണ്ടായി. പാര്‍ട്ടി പ്രധാന്യം നല്‍കുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ നേതാക്കള്‍ക്ക് ഇടയിലുള്ളത് കടുത്ത മത്സരം. തൃശൂരില്‍ ജില്ലാ കമ്മിറ്റി കെ.സുരേന്ദ്രനായി ശ്രമിക്കമ്പോള്‍ എ.എന്‍. രാധാകൃഷ്ണന്‍ പിന്നോട്ടില്ല. പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് എം.ടി രമേശിന്റെ നിലപാട്.

10. കെ.പി ശശികലയെ പത്തനംതിട്ടയില്‍ കൊണ്ടു വരണം എന്നാണ് ഒരു വിഭാഗം നേതാക്കള്‍. അതിനിടെ കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കില്ലെന്ന ചില സര്‍വെ ഫലങ്ങള്‍ ഉണ്ടാക്കിയ നിരാശയും പാര്‍ട്ടി നേതക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ട്. അതേസമയം ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രശ്നങ്ങള്‍ ആണെന്നും പ്രധാനമന്ത്രി വീണ്ടും എത്തുന്നതോടെ പാര്‍ട്ടി കൂടുതല്‍ ആവേശത്തിലാകുമെന്നും സംസ്ഥാന നേതാക്കള്‍