1. ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്‍ ഹൈക്കോടതിയിലേക്ക്. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കുഞ്ഞനന്തന്റെ ഹര്‍ജി. ആരോഗ്യ കാരണങ്ങളാല്‍ കേസില്‍ ജീവപര്യന്തം ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യം. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും 2. തനിക്ക് ഹൃദയസംബന്ധമായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജയിലില്‍ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ പരാമര്‍ശം. ജയിലില്‍ തുടര്‍ന്നാല്‍ തനിക്ക് കൃത്യമായ ചികിത്സ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും കുഞ്ഞനന്തന്‍. പുതിയ നീക്കം, കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ നല്‍കുന്നതിന് എതിരെ ടി.പിയുടെ ഭാര്യ കെ.കെ രമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ. ഹര്‍ജി പരിഗണിക്കവേ കുഞ്ഞനന്തന് സ്ഥിരം പരോള്‍ നല്‍കുമന്നതിന് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു 3. മാതാ അമൃതാനന്ദമായ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല കര്‍മ്മസമിതിയുടെ അയ്യപ്പ സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അവരെ ആരാധിക്കുന്നവര്‍ക്ക് പോലും അത് ഇഷ്ടപ്പെട്ടിട്ടില്ല. അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് തള്ളി വിടാന്‍ ആര്‍.എസ്.എസ് നേരത്തെയും ശ്രമിച്ചിരുന്നു. 4. അന്ന് അതില്‍ നിന്ന് മാറി നില്‍ക്കാനുള്ള ആര്‍ജവം അമൃതാനന്ദമയി കാണിച്ചു. ഇത്തവണ ആ പ്രതിച്ഛായ്ക്ക് മങ്ങലേറ്റെന്നും പിണറായി. അടുത്തകാലം വരെ സ്ത്രീ പ്രവേശനത്തെ അമൃതാനന്ദമയി നുകൂലിച്ചിരുന്നു എന്നും കൂട്ടിച്ചേര്‍ക്കല്‍. മുഖ്യമന്ത്രിയുടെ പ്രതികരണം നാം മുന്നോട്ട് എന്ന് പരിപാടിയില്‍. നേരത്തെ കോടിയേരി ബാലകൃഷ്ണനും അമൃതാനന്ദമയി അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതിന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു
5. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിന് എതിരെ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് ബി.ജെ.പി. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് രാഷ്ട്രപതി ആണ് എന്ന് പി.എസ് ശ്രീധരന്‍ പിള്ള. രാഷ്ട്രപതിക്ക് ലിസ്റ്റ് അയച്ചു നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ ആണ്. സമിതി നല്‍കിയ ശുപാര്‍ശ പ്രകാരം ആണ് അവാര്‍ഡ് നല്‍കുന്നത്. നമ്പിനാരായണന് പുരസ്‌കാരം നല്‍കിയതിനെ സ്വാഗതം ചെയ്യുകയോ ചെയ്യാതെ ഇരിക്കുകയോ ചെയ്യുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ 6. 1994-ല്‍ സ്വയം വിരമിച്ച നമ്പി നാരായണന്‍ പുരസ്‌കാരത്തിനുള്ള എന്ത് സംഭാവന ആണ് നല്‍കിയത് എന്നായിരുന്നു മാദ്ധ്യമങ്ങളോട് സെന്‍കുമാര്‍ ചോദിച്ചത്. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്. പുരസ്‌കാരം നല്‍കിയവര്‍ ഇതിന് വിശദീകരണം നല്‍കണം. ചാരക്കേസ് പരിശോധിക്കേണ്ടത് കോടതി നിയോഗിച്ച സമിതി. ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും, ഗോവിന്ദചാമിക്കും അവാര്‍ഡ് നല്‍കേണ്ടി വരും എന്നും സെന്‍കുമാര്‍ ആക്ഷേപിച്ചിരുന്നു 7. എന്നാല്‍ താന്‍ കൊടുത്ത നഷ്ട പരിഹാര കേസിലെ പ്രതിയാണ് സെന്‍കുമാര്‍ എന്നായിരുന്നു നമ്പി നാരായണന്റെ പ്രതികരണം. പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീം കോടതി സമിതി. സെന്‍ കുമാര്‍ അബദ്ധം പറയുന്നു. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളെന്നും അദ്ദേഹം കോടതി വിധി മനസ്സിലാക്കിയിട്ടില്ലെന്നും മാദ്ധ്യമങ്ങളോട് നമ്പി നാരായണന്‍. ഗോവിന്ദചാമിയോട് തന്നെ ഉപമിച്ചത് സെന്‍കുമാറിന്റെ സംസ്‌കാരം എന്നും നമ്പി നാരായണന്‍ പ്രതികരിച്ചു. നമ്പിനാരായണന് എതിരായ സെന്‍കുമാറിന്റെ പരാമര്‍ശം അസഹിഷ്ണുത എന്ന് മന്ത്രി ഇ.പി ജയരാജനും 8. ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സൈന്യം. ഏറ്റുമുട്ടല്‍ ഉണ്ടായത്, ശ്രീനഗറിന് സമീപം കൊന്‍മോഹില്‍. റിപ്പബ്ലിക്ദിന ചടങ്ങുകളില്‍ സ്‌ഫോടനം ലക്ഷ്യമിട്ട് എത്തിയ ഭീകരരെ ആണ് വധിച്ചത് എന്ന് സൈന്യം. ഇവരില്‍ നിന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ ഉള്ള ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു 9. ഭീകരരുടെ സാന്നിധ്യം മനസിലാക്കിയ സി.ആര്‍.പി.എഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും പ്രദേശം വളയുക ആയിരുന്നു. ഇതു മനസിലാക്കിയ ഭീകരര്‍ സൈന്യത്തിനു നേരെ വെടി ഉതിര്‍ക്കുക ആയിരുന്നു. ശക്തമായി തിരിച്ചടിച്ച സൈന്യം ഭീകരരെ വകവരുത്തുക ആയിരുന്നു. 10. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവും വ്യക്തമാക്കുമ്പോഴും സംസ്ഥാന കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ ചര്‍ച്ച സജീവം. ലോക്സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ആായി ജില്ലകളില്‍ കോണ്‍ഗ്രസ് യോഗങ്ങളില്‍ സംബന്ധിക്കാന്‍ എത്തിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും നേതാക്കള്‍ ചര്‍ച്ച നടത്തും. 11. അതിനിടെ, ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയെങ്കിലും കേരളം വിടേണ്ട സാഹചര്യം ഒഴിവാക്കണം എന്നാണ് എ ഗ്രൂപ് നേതാക്കളുടെ നിലപാട്. കോട്ടയത്തോ ഇടുക്കിയിലോ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നില്ലെങ്കില്‍ എ ഗ്രൂപ്പിലെ പ്രമുഖനായ ബെന്നി ബഹനാന്‍ ഇടുക്കിയില്‍ എത്തും. ചാലക്കുടിയോടാണ് ബെന്നിക്ക് താല്‍പര്യമെങ്കിലും ഘടകങ്ങള്‍ അനുകൂലമാകുന്നത് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപനാണ്.
|