brazil-dam-disaster

റിയോ ഡി ജനീറോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ ദുരന്തത്തിൽ 9 പേർ മരിച്ചു.. മുന്നൂറോളം പേരെ കാണാതായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തിൽപ്പെടുന്ന ബ്രുമാഡിഞ്ഞോയിലെ ഇരുമ്പയിര് ഖനിയിലെ അണക്കെട്ടാണ് തകർന്നത്.

കാണാതായവരെ രക്ഷപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷയില്ലെന്നാണ് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർച്ച് ചെയ്യുന്നത്. ഖനിയിലെ ഭക്ഷണശാലയിൽ തൊഴിലാളികൾ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെതുടർന്ന് ഭക്ഷണശാല മണ്ണും ചെളിയുംകൊണ്ട് മൂടി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

1976 ല്‍ നിര്‍മ്മിച്ച അണക്കെട്ടാണ് തകര്‍ന്നത്. അണക്കെട്ട് തകരാനുണ്ടായ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രദേശത്തേക്കുള്ള റോഡുകള്‍ തകര്‍ന്ന നിലയിലായതിനാല്‍ ഹെലിക്കോപ്‌ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം മാത്രമെ സാദ്ധ്യമാകൂവെന്നാണ് പുറത്തുവരുന്ന വിവരം. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. 100 പേര്‍കൂടി ഉടന്‍ തിരച്ചിലിന് ഇറങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.