kummanam-rajashekaran

ഐസ്വാൾ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്താൽ മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രസംഗ വേദി ശൂന്യം. കുമ്മനം രാജശേഖരൻ ശനിയാഴ്ച റിപ്പബ്ലിക് ദിന പ്രസംഗം നടത്തുമ്പോൾ മൈതാനം ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയായിരുന്നു. മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരൊഴികെ പൊതുജനങ്ങളാരും പ്രസംഗം കേൾക്കുന്നതിന് എത്തിയില്ലെന്നു പൊലീസ് പറഞ്ഞു.

പ്രാദേശിക സംഘടനകളും വിദ്യാർഥി സംഘങ്ങളുമുൾപ്പെടുന്ന എൻ.ജി.ഒ കോർഡിനേഷൻ കമ്മിറ്റിയാണു ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും അഭാവത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ ഡപ്യൂട്ടി കമ്മീഷണർമാരാണു പതാക ഉയർത്തിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്ന വേദികൾക്കു സമീപം പ്ലക്കാർഡുകളേന്തി പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നെങ്കിലും പരിപാടികൾക്കിടെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അതിർത്തി സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.