nun-rape-case

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ പരാതി നൽകിയ കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് സാംസ്കാരിക നായകൻമാർ രംഗത്ത്. കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിനുള്ള നീക്കത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 56 സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിന് പിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനാണ്. മദർ ജനറൽ സിസ്റ്റർ റജീന ബിഷപ്പിന്റെ നിർദ്ദേശം നടപ്പിലാക്കുകയാണ്. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്നും കന്യാസ്ത്രീകളെ പുറത്താക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും കത്തിൽ ആരോപിക്കുന്നു. കവി സച്ചിദാനന്ദൻ, ആനന്ദ്, മനീഷ സേഥി തുടങ്ങിയവരാണ് കത്തിനെ പിന്തുണക്കുന്നത്.