pinarayi-vijayan-flight-c

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നാവികസേനാ വിമാനം യന്ത്രത്തകരാറ് മൂലം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. മുഖ്യമന്ത്രി അടക്കമുള്ള യാത്രക്കാർ സുരക്ഷിതരാണ്. കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പട്ട വിമാനത്തിന് യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് പിണറായി കൊച്ചിയിലേക്ക് തിരിക്കാനിരുന്നത്. പിന്നീട് മറ്റൊരു നാവികസേനാ വിമാനത്തിൽ അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചു. വൈകിയാണെങ്കിലും പ്രധാനമന്ത്രിയുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.