മോണോസോഡിയം ഗ്ലൂക്കോമേറ്റ് എന്നറിയപ്പെടുന്ന അജിനോമോട്ടോ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിയ്ക്കുന്നതിൽ കേമനാണ്. ഇന്നത്തെ ഫാസ്‌റ്റ് ഫുഡുകളുടെ പ്രധാന ചേരുവയും ആണിത്. എന്നാൽ ആരോഗ്യത്തിന് ഹാനികരമാണ് അജിനോമോട്ടോ. പ്രമേഹം, ക്യാൻസർ, തൈറോയ്ഡ്, ആസ്തമ, പ്രമേഹം തുടങ്ങിയ പല പ്രശ്നങ്ങൾക്കും അജിനോമോട്ടോ വഴിയൊരുക്കുന്നുണ്ടെന്നാണ് യാഥാർത്ഥ്യം. ഇത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സംതുലിതാവസ്ഥയെ ബാധിക്കുകയും നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
വന്ധ്യതയ്ക്കും അജിനോമോട്ടോ കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. അതേസമയം ഗർഭിണി കഴിച്ചാൽ അമ്മയ്‌ക്കും കുഞ്ഞിനും ദോഷം ചെയ്യും. നെഞ്ചുവേദന, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ എന്നിവയും അജിനോമോട്ടോയുടെ ഉപയോഗം കാരണം സംഭവിക്കുന്നുണ്ട്.
പാൻക്രിയാസിനേയും രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതിനേയും അജിനോമോട്ടോ ദോഷകരമായി ബാധിക്കുന്നുണ്ട്. അജിനോമോട്ടോ അടങ്ങിയ ഭക്ഷണത്തിന്റെ അമിതോപയോഗം ചെറുപ്പക്കാരിൽ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നുണ്ട്. കുട്ടികളും ഗർഭിണികളും അജിനോമോട്ടോ കലർന്ന ഭക്ഷണം കഴിക്കരുത്.