modi

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തിയ മോദി ഉടൻ രാജഗിരിക്ക് തിരിക്കും. മധുരയിൽ നിന്നാണ് മോദിയുടെ വിമാനം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയത്.

അതേസമയം,​ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് എത്താനായില്ല. കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാവികസേനയുടെ വിമാനത്തിന് യന്ത്രത്തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ടേക്ക് ഓഫ് ചെയ്യാനായില്ല. ഇതോടെ മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് പുറപ്പെട്ടു. 2.40 ഓടെ മുഖ്യമന്ത്രി കൊച്ചിയിലെത്തും.

നാവികസേനാ വിമാനത്താളത്തിൽ നിന്നും ഹെലികോപ്‌ടറിൽ രാജഗിരി കോളജ് മൈതാനത്തേക്ക് എത്തുന്ന മോദി അവിടെ നിന്നും റോഡ് മാർഗമാണ് കൊച്ചി റിഫൈനറിയിൽ എത്തുക. റിഫൈനറിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം വൈകിട്ട് 4.15ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ യുവമോർച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും. വൈകീട്ട് കൊച്ചിക്ക് തിരിച്ച ശേഷം ഇന്ന് തന്നെ പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും.