women-hocky

കൊല്ലം:ഒൻപതാമത് ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളം വിജയകുതിപ്പ് തുടരുന്നു. സ്പോർട്സ് അതോറിട്ടി ഗുജറാത്തിനെ 5 -2 സ്കോറിന് ആതിഥേയർ പരാജയപ്പെടുത്തി.

കേരളത്തിന് വേണ്ടി സരിഗ വി.എച് മൂന്നു ഗോൾ നേടി കേരളത്തെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചു, പതിനൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി കോർണറിലൂടെയാണ് കേരളം ആദ്യ ഗോൾ നേടുന്നത്. അമയ കെ എം കേരളത്തിനു വേണ്ടി ആദ്യമായി ഗോൾ വല കുലുക്കി.പിന്നീട് മികച്ച ആക്രമണ ശൈലി ഗുജറാത്ത് പുറത്തെടുത്തുവെങ്കിലും ഭാഗ്യം പലപ്പോഴും കേരളത്തെ തുണച്ചു.എന്നാൽ ഇരുപത്തി ഒന്നാം മിനിറ്റിലെ പെനാൽറ്റി സ്‌ട്രോക്കിലൂടെ സ്പോർട്സ് അതോറിറ്റി ഗുജറാത്ത് സമനില പിടിച്ചു.

പിന്നീട് പകുതി സമയം അവസാനിക്കുന്നത് വരെ ഇരു ടീമുകളും പ്രതിരോധത്തിൽ ഊന്നിയുള്ള കളിയാണ് പുറത്തെടുത്തത്.നാൽപത്തി ഒന്നാം മിനിറ്റിൽ സ്പോർട്സ് അതോറിറ്റി ഗുജറാത്ത് ഗോൾ നില ഉയർത്തിയെങ്കിലും നാൽപത്തി നാലാം മിനിറ്റിൽ കേരളം തിരിച്ചടിച്ചു സമനില പിടിച്ചു. ശേഷം പെനാൽറ്റി കോർണറിലൂടെ കേരളം ആധിപത്യം ഉറപ്പിച്ചു.

പാസുകൾ മികച്ചതായിരുന്നുവെങ്കിലും അതിനെ ഗോളാക്കി മാറ്റാൻ സ്പോർട്സ് അതോറിറ്റി ഗുജറാത്തിനു സാധിച്ചില്ല.നാൽപത്തി ഒൻപത്,അൻപത്തി മൂന്ന് മിനിറ്റുകളിൽ സരിഗ നേടിയ ഗോളുകളിലൂടെ ആതിഥേയർ ക്വാർട്ടർ ഫൈനലിലേക്കുള്ള ബെർത്ത് ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൽ കേരളത്തിന് വേണ്ടി സരിഗ മൂന്നു ഗോളും അമയ രണ്ടു ഗോളും നേടി.സ്പോർട്സ് അതോറിറ്റി ഗുജറാത്തിനു വേണ്ടി നൊറോൻഹ സാനിയ ,പട്ടേൽ പ്രാചി എന്നിവർ ഗോളുകൾ നേടി.