ksrtc

തിരുവനന്തപുരം: ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തിൽ നിന്ന് നൽകാനൊരുങ്ങി കെ.എസ്.ആർ.ടി.സി ചരിത്രം കുറിക്കുന്നു. ഒരു മാസത്തെ ശമ്പളം നൽകുന്നതിന് ആവശ്യമായ തുകയായ 90 കോടിയും കെ.എസ്.ആർ.ടി.സി സർവീസുകളിൽ നിന്ന് ലഭിച്ചു.

ഈ വർഷത്തെ ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി നേട്ടമുണ്ടാക്കിയതിനെ തുടർന്നാണ് വരുമാനം വർദ്ധിക്കാൻ കാരണമായത്. കൂടാതെ എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകൾ വെട്ടിച്ചുരുക്കിയതുമാണ് കെ.എസ്.ആർ.ടി.സിയുടെ ഇപ്പോഴത്തെ ലാഭത്തിന് കാരണമെന്നും വിലയിരുത്തലുണ്ട്.

റെക്കാഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി മണ്ഡലമകര വിളക്കുകാലത്ത് ഉണ്ടാക്കിയത്. ഈ സീസണിൽ വരുമാനമായി ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്പ–നിലയ്ക്കൽ സർവീസിൽ നിന്ന് 31.2 കോടി രൂപയും, ദീർഘദൂര സർവീസുകളിൽ നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു.