1. കൊച്ചി റിഫൈനറി വികസന പദ്ധതി നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.ആര്‍.ഇ പദ്ധതികള്‍ കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മോദി. രാജ്യം റിഫൈനറി ഹബ്ബായി മാറുന്നു. രാജ്യ വളര്‍ച്ചയ്ക്ക് കൊച്ചി റിഫൈനറിയുടെ സംഭാവന വളരെ വലുതാണ്. പെട്രോ കെമിക്കല്‍ പാര്‍ക്ക് ഇതിനുള്ള സാധ്യതകള്‍ കൂട്ടുമെന്നും പ്രധാനമന്ത്രി
2. കൊച്ചിന്‍ റിഫൈനറിയുടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ മൊത്തം സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. റിഫൈനറിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഇളവ് അടക്കം നല്‍കിയിട്ടുണ്ട്. കൊച്ചിന്‍ റിഫൈനറിയുടെ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും റിഫൈനറി വികസന പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മുഖ്യന്‍
3. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, കെ.വി തോമസ് എം.പി എന്നിവര്‍ പങ്കെടുത്തു. രണ്ടാഴ്ചത്തെ ഇടവേളയില്‍ ഇത് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കേരള സന്ദര്‍ശനമാണ്. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാര്‍ട്ടി പരിപാടി എന്ന നിലയില്‍ യുവമോര്‍ച്ച സമ്മേളനത്തിലും മോദി പങ്കെടുക്കും
4. കാല്‍നൂറ്റാണ്ടിലെ ചരിത്രത്തില്‍ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം കൊടുക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കാന്‍ തീരുമാനം. ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ സര്‍വീസുകളില്‍ നിന്ന് ലഭിച്ചു. ശബരിമല സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഗുണം ചെയ്‌തെന്ന് വിലയിരുത്തല്‍. ശബരിമല സര്‍വീസിലൂടെ 30 കോടിയുടെ അധിക വരുമാനം ലഭിച്ചു
5. മണ്ഡല - മകര വിളക്ക് സീസണില്‍ ലഭിച്ചത് റെക്കാഡ് വരുമാനം. പമ്പ നിലയ്ക്കല്‍ സര്‍വീസില്‍ നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര്‍ സര്‍വീസുകളില്‍ നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും കെ.എസ്.ആര്‍.ടി.സിയുടെ ലാഭത്തിന് കാരണമായെന്ന് വിലയിരുത്തല്‍.
6. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥയ്ക്ക് ഗൂഢലക്ഷ്യമെന്ന് സി.പി.എം. മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് ഡി.സി.പി ശ്രമിച്ചതെന്ന് ആരോപണം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് റെയ്ഡ് നടത്തിയത് മനപൂര്‍വ്വം. ഒരു പ്രവര്‍ത്തകനും ഓഫീസില്‍ ഒളിച്ചിരുന്നില്ല. മാദ്ധ്യമങ്ങള്‍ക്ക് വേണമെങ്കില്‍ സി.സി.ടി.വി പരിശോധിക്കാം. എസ്.പി ചൈത്ര തെരേസ ജോണിന് എതിരെ കര്‍ശന നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍
7. ശബരിമല പ്രക്ഷോഭ കാലത്ത് ബി.ജെ.പി ഓഫിസില്‍ പോലും പൊലീസ് കയറിയിട്ടില്ലെന്നും ആരോപണം. സി.പി.എം നിലപാട് കടുപ്പിച്ചത് എസ്.പിക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം നാളെ ഡി.ജി.പിക്ക് സമര്‍പ്പിക്കാന്‍ ഇരിക്കെ. സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഡി.ജി.പിക്ക് ചൈത്ര വിശദീകരണം നല്‍കിയിരുന്നു.
8. ഉദ്യോഗസ്ഥയ്ക്ക് എതിരായ വകുപ്പ്തല അന്വേഷണം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. അതേസമയം, ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കുന്നതില്‍ സേനയ്ക്ക് ഇടയിലും കടുത്ത അതൃപ്തി. ഉദ്യോഗസ്ഥയ്ക്ക് എതിരായ അന്വേഷണം മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വിശദീകരണം തേടിയതിന് പിന്നാലെ. താന്‍ ചെയ്തത് കൃത്യനിര്‍വഹണമാണെന്ന് ചൈത്ര വിശദീകരണം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടിയിലേക്ക് കടന്നാല്‍ അത് ഉദ്യോഗസ്ഥയുടെ മനോവീര്യം കെടുത്തും എന്ന് സേനയില്‍ പൊതുവികാരം
9. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം ആറാം ദിവസത്തില്‍. കോട്ടയത്ത് എത്തിയ പ്രചരണ യാത്ര എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റ് എം.മധു, യൂണിയന്‍ സെക്രട്ടറി ആര്‍.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മറ്റ് യൂണിയന്‍ ഭാരവാഹികളായ സുമോദ്, കൃഷ്ണ എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു
10. ജീവിത ശൈലി രോഗങ്ങളെ ചെറുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച ഐ ടെണ്‍ റണേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൊന്മുടിയിലേക്ക് മാരത്തണ്‍ സംഘടിപ്പിച്ചു. ഐ ടെണ്‍ റണേഴ്സ് ക്ലബ്ബ് ആദ്യമായാണ് ഹൈ റേഞ്ച് കേന്ദ്രീകരിച്ച് ഗോള്‍ഡന്‍ പീക്ക് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പ്രായഭേദമന്യേ മാരത്തോണില്‍ പങ്കെടുത്ത് 200ല്‍ അധികം പേര്‍. ഹാഫ് മാരത്തോണില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഗോള്‍ഡന്‍ പീക്ക് മാരത്തണില്‍ പ്രവേശനം അനുവദിച്ചിരുന്നത്.
11. കൊച്ചി, മുംബയ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മാരത്തോണില്‍ മത്സരാര്‍ത്ഥികളായി. ആനപ്പാറ മുതല്‍ പൊന്മുടി വരെ 21 കിലോമീറ്ററാണ് മത്സരം നടന്നത്. മത്സരാര്‍ത്ഥികള്‍ക്കായി വൈദ്യ സഹായ സേവനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. യുവതലമുറയെ ജീവിത ശൈലി രോഗങ്ങള്‍ ചെറുക്കുന്നതിന് ബോധവത്കരിക്കാന്‍ മാരത്തോണ്‍ സഹായകമായെന്ന് ഐ ടെണ്‍ സംഘാടകര്‍ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ മികവുറ്റ രീതിയില്‍ എല്ലാ വര്‍ഷവും മാരത്തോണ്‍ സംഘടിപ്പിക്കും എന്നും സംഘാടകര്‍ അറിയിച്ചു. 2016ല്‍ ആരംഭിച്ച ഐ ടെണ്‍ റണ്ണേഴ്സ് ക്ലബ്ബ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓട്ടേറെ പേര്‍ക്ക് പ്രജോദനം ആയിട്ടുണ്ട്.