gold

 പവന് വില ₹24,400 രൂപ

കൊച്ചി: ആഭരണ പ്രേമികളെ ആശങ്കയിലാഴ്‌ത്തി സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരം കുറിച്ചു. പവന് 24,400 രൂപയിലും ഗ്രാമിന് 3,050 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. 2012 സെപ്‌തംബറിൽ പവൻ രേഖപ്പെടുത്തിയ 24,240 രൂപയാണ് പഴങ്കഥയായത്. ഗ്രാമിന് അന്ന് വില 3,030 രൂപയായിരുന്നു. ഇക്കഴിഞ്ഞ 26ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയതോടെയാണ് സ്വർണവില കേരളത്തിൽ പുത്തൻ റെക്കാഡ് കുറിച്ചത്.

രാജ്യാന്തര വിപണിയിലെ വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവിലുണ്ടായ വർദ്ധന, വിവാഹ സീസൺ പ്രമാണിച്ചുള്ള മികച്ച ഡിമാൻഡ് എന്നിവയാണ് സ്വർണവിലയുടെ മുന്നേറ്റത്തിന് കാരണം. രാജ്യാന്തര വില ഔൺസിന് 1,282.30 ഡോളറിൽ നിന്ന് 1,284.30 ഡോളറിലെത്തി. രൂപയുടെ മൂല്യം കഴിഞ്ഞവാരം കുത്തനെ ഇടിഞ്ഞ് 71.10 രൂപയിലുമെത്തി.