മുംബയ്: ഓഡിയോ വിപണിയിലെ പ്രമുഖരായ എഫ് ആൻഡ് ഡി സ്‌മാർട് ടിവി രംഗത്തേക്കും ചുവടുവയ്ക്കുന്നു. കമ്പനിയുടെ 43 ഇഞ്ച് എഫ്.എൽ.ടി - 4302എസ്.എച്ച്.ജി സ്‌മാർട് ടിവി വിപണിയിലെത്തി. വില 49,990 രൂപ. മികച്ച ദൃശ്യാനുഭവമേകുന്ന 1920x1080 റെസൊല്യൂഷൻ സ്‌ക്രീൻ, വ്യക്തമാർന്ന ശബ്‌ദമുറപ്പാക്കുന്ന ഡബ്ള്യു8 സ്‌പീക്കർ, ഒരു ജിബി റാം, മൾട്ടിമീഡിയ ഫയർ സൂക്ഷിക്കാൻ എട്ട് ജിബി സ്‌റ്രോറേജ്, 2 യു.എസ്.ബി പോർട്ട്, മൂന്ന് എച്ച്.ഡി.എം.ഐ പോർട്ട് തുടങ്ങിയവ മികവുകളും ടിവിക്കുണ്ട്.