train-18-

ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി ട്രാക്കിലിറങ്ങാൻ പോകുന്ന ട്രെയിൻ 18 ഇനി മുതൽ 'വന്ദേ ഭാരത് എക്സ്പ്രസ്' എന്ന പേരിൽ അറിയപ്പെടും. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ട്രെയിനിന്റെ പുനർനാമകരണം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ട്രെയിൻ 18 വികസിപ്പിച്ചെടുത്തത്. ജന ശതാബ്ദി എക്സ്പ്രസിനേക്കാൾ 40-50 ശതമാനത്തിൽ കൂടുതൽ വേഗതയുള്ള ടെയിനാണിത്.

ലോക നിലവാരത്തിലുള്ള ട്രെയിൻ ഇന്ത്യക്ക് തദ്ദേശീയമായി നിർമ്മിക്കാനാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വന്ദേ ഭാരത് എക്സ്പ്രസ് എന്ന് ഗോയൽ പറഞ്ഞു.കേന്ദ്ര ബഡ്ജറ്റിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും.

ന്യൂഡൽഹിൽ നിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലേക്കാണ് വന്ദേ ഭാരത് എക്സ്പ്രസ് ആദ്യം സർവീസ് തുടങ്ങുക. ശതാബ്ദി എക്സ്പ്രസിന്റെ എക്സിക്യൂട്ടിവ്, ചെയർകാർ എന്നിവയേക്കാൾ 40-50 ശതമാനം നിരക്ക് വർദ്ധന വന്ദേ ഭാരത് എക്സ്പ്രസിന് ഉണ്ടാകും.