kodikkunnil

തിരുവനന്തപുരം : കൃത്യ നിർവഹണത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ചൈത്രാ തെരേസാ ജോണിനെ ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയിൽ നിന്നു മാറ്റിയ നടപടി ജനാധിപത്യ വിരുദ്ധവും ചട്ടലംഘനവുമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കേസിലെ പ്രതി അവിടെ ഒളിച്ചിരിക്കുന്നുവെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവർ പരിശോധനയ്ക്ക് എത്തിയത്. ക്രിമിനലുകൾക്ക് ഭരിക്കുന്ന പാർട്ടിയുടെ സംരക്ഷണം ലഭിച്ചാൽ നിയമ വാഴ്ച തകരും.
സി.പി.എമ്മിന്റെ സ്ത്രീകളോടുള്ള സമീപനം വഞ്ചനാപരവും കാപട്യവുമാണെന്ന് ചൈത്രയെ ഒഴിവാക്കിയതിലൂടെ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.