jaya

കൊല്ലം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ കുപ്പിവെള്ള പ്ലാന്റ് ഉടൻ കമ്മിഷൻ ചെയ്യണമെന്നും കൊല്ലം, ആലുവ, കോഴിക്കോട് എന്നിവിടങ്ങളിൽ ബോട്ടിൽ വാട്ടർ പ്ലാന്റുകൾ തുടങ്ങണമെന്നും ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ജി.എസ്. ജയലാൽ എം.എൽ.എ, എം.എം. ജോർജ്ജ്, ബി. രാജേന്ദ്രൻ പിള്ള, എം. അജികുമാർ, സീന. വി, കെ. സുന്ദരൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ഭാരവാഹികളായി ജി.എസ്. ജയലാൽ (പ്രസിഡന്റ്), എം.എം. ജോർജ് (വർക്കിംഗ്
പ്രസിഡന്റ്), കെ. സുന്ദരൻ, ബി. രാജേന്ദ്രൻപിള്ള, എം. അജികുമാർ (വൈസ് പ്രസിഡന്റുമാർ), കെ.എം. അനീഷ് പ്രദീപ് (ജനറൽ സെക്രട്ടറി), എസ്. ഹസ്സൻ, സി.പി. സദാനന്ദൻ, വി.ബി. ബാവിൽ (സെക്രട്ടറിമാർ), അബ്ദുമനാഫ് (ട്രഷറർ), ആർ. ബാബുരാജ്, ഡി. ജോയി, ഷൈജു മൈക്കിൾ, ഷിബു. കെ.എസ്, വി.വിജു, ഇ.കെ. ദിനേശൻ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.