തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ആക്രമിച്ച സി.പി.എം പ്രവർത്തകരെ പിടിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ചൈത്ര തെരേസെ ജോണിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമാനുസൃതം പ്രവർത്തിച്ച ഡെപ്യൂട്ടി കമ്മീഷണറെ കടന്നാക്രമിക്കുകയാണ് സി.പി.എം.
സ്ത്രീ സുരക്ഷയുടെ പേരിൽ വാചാലരാകുന്ന സർക്കാരാണ് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയെ ഔദ്യോഗിക ഉത്തരവാദിത്വം നിറവേറ്റിയെന്ന പേരിൽ സാമാന്യ മര്യാദ കാണിക്കാതെ സ്ഥലം മാറ്റിയത്. ഇത്തരം നടപടികൾ പൊലീസ് ഉദ്യേഗസ്ഥരുടെ ആത്മവീര്യം തകർക്കുമെന്നും ചെന്നിത്തല പറഞ്ഞു.