pm-modi-

തൃശൂർ: രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയുമായി വരുമ്പോൾ മോദിയെ വെറുക്കുക എന്ന അജണ്ടയുമായാണ് പ്രതിപക്ഷം രംഗത്ത് വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ എത്രവേണമെങ്കിലും ആക്രമിക്കുന്നതിൽ വിരോധമില്ല. പക്ഷേ തന്നെ അഴിമതിക്കാരനെന്ന് വിളിക്കരുതെന്ന് മോദി പറഞ്ഞു. രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങുന്നതു വരെ പ്രതിപക്ഷം ശ്രമിക്കുന്നത് തന്നെ അപമാനിക്കാൻ മാത്രമാണെന്നും മോദി പറഞ്ഞു.

' എന്നെ എങ്ങനെയും അധിക്ഷേപിച്ചോള്ളൂ. പക്ഷേ നാട്ടിലെ ചെറുപ്പക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് തടയരുത്. എത്ര വേണമെങ്കിലും എന്നെ അപമാനിച്ചോള്ളൂ പക്ഷേ മഹത്തായ ഈ രാജ്യത്തെ നിങ്ങൾ അപമാനിക്കരുത്' - മോദി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വരും പോകും. പക്ഷേ രാജ്യം നിലനിൽക്കും. മോദിയോടുള്ള വെറുപ്പിന്റെ പേരിൽ രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളേയും ജനാധിപത്യ വ്യവസ്ഥയേയും അപമാനിക്കുന്നത് കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും നിറുത്തണമെന്നും മോദി പറഞ്ഞു.