sajjan-singh-

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനായി രാജ്യമെമ്പാടും ഹേമമാലിനിയെ കോണ്ട് നൃത്തം ചെയ്യിപ്പിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തിൽ. മദ്ധ്യപ്രദേശ് മന്ത്രിയും കോൺഗ്രസ് നേതാവുമായ സജ്ജൻ സിംഗാണ് വിവാദ പരാമർശം നടത്തിയത്.

പ്രിയങ്ക ഗാന്ധിയെ പോലെ ബി.ജെ.പിക്ക് സൗന്ദര്യമുള്ള ഒരു നേതാവില്ല. ഹേമാമാലിനിയാണ് അവർക്ക് ആകെയുള്ളത്. കുറച്ച് വോട്ട് പിടിക്കാനായി രാജ്യത്ത് മുഴുവൻ ഹേമാമാലിനിയെ കൊണ്ട് ബി.ജെ.പി നൃത്തം ചെയ്യിപ്പിക്കുമെന്നും സജ്ജൻ സിംഗ് പറഞ്ഞു. പരാമർശത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സോഷ്യൽ മീ‌ഡിയയിൽ ഉണ്ടായത്.

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് ശേഷം ചില ബി.ജെ.പി നേതാക്കൾ ലെെംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. അതിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും സൗന്ദര്യമുള്ളയാളായി പ്രിയങ്കയെ സൃഷ്ടിച്ചതിന് ദെെവത്തെ അഭിനന്ദിക്കണം. ആളുകളോടുള്ള സ്നേഹവും ബഹുമാനവുമാണ് പ്രിയങ്കയുടെ സൗന്ദര്യം സൂചിപ്പിക്കുന്നത്. സ്വയം താഴ്ത്തപ്പെടുന്ന വാക്കുകൾ ബി.ജെ.പി നേതാക്കൾ ഉപയോഗിക്കരുതെന്നും സജ്ജൻ പറഞ്ഞു.