1. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒറ്റക്കെട്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ താന്‍ ഉള്ളിടത്തോളം കാലം ഒരു അഴിമതിയും അനുവദിക്കില്ല എന്നും തൃശൂരില്‍ നടന്ന യുവമോര്‍ച്ച പൊതു സമ്മേളനത്തില്‍ മോദി. നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയത് കോണ്‍ഗ്രസുകാര്‍. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നമ്പി നാരായണനെ യു.ഡി.എഫുകാര്‍ കള്ളക്കേസില്‍ കുടുക്കിയത്. എന്‍.ഡി.എ സര്‍ക്കാര്‍ നമ്പി നാരായണന് പത്മപുരസ്‌കാരം നല്‍കി ആദരിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളെ സി.പി.എം ആക്രമിക്കുന്നു എന്നും നരേന്ദ്രമോദി 2. രണ്ടാഴ്ചത്തെ ഇടവേളയില്‍ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കേരള സന്ദര്‍ശനത്തില്‍ കൊച്ചി റിഫൈനറി വികസന പദ്ധതി നാടിന് സമര്‍പ്പിച്ചു. ഐ.ആര്‍.ഇ പദ്ധതികള്‍ കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മോദി. രാജ്യം റിഫൈനറി ഹബ്ബായി മാറുന്നു. രാജ്യ വളര്‍ച്ചയ്ക്ക് കൊച്ചി റിഫൈനറിയുടെ സംഭാവന വളരെ വലുതാണ്. ലോകത്ത് മികച്ച വളര്‍ച്ച കൈവരിച്ച രാജ്യമായി ഇന്ത്യ മാറി. പെട്രോ കെമിക്കല്‍ പാര്‍ക്ക് ഇതിനുള്ള സാധ്യതകള്‍ കൂട്ടുമെന്നും പ്രധാനമന്ത്രി. 3. കൊച്ചിന്‍ റിഫൈനറിയുടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ മൊത്തം സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. റിഫൈനറിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഇളവ് അടക്കം നല്‍കിയിട്ടുണ്ട്. കൊച്ചിന്‍ റിഫൈനറിയുടെ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും റിഫൈനറി വികസന പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മുഖ്യന്‍ 4. കാല്‍നൂറ്റാണ്ടിലെ ചരിത്രത്തില്‍ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം കൊടുക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കാന്‍ തീരുമാനം. ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ സര്‍വീസുകളില്‍ നിന്ന് ലഭിച്ചു. ശബരിമല സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഗുണം ചെയ്‌തെന്ന് വിലയിരുത്തല്‍. ശബരിമല സര്‍വീസിലൂടെ 30 കോടിയുടെ അധിക വരുമാനം ലഭിച്ചു
5. മണ്ഡല - മകര വിളക്ക് സീസണില്‍ ലഭിച്ചത് റെക്കാഡ് വരുമാനം. പമ്പ നിലയ്ക്കല്‍ സര്‍വീസില്‍ നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര്‍ സര്‍വീസുകളില്‍ നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും കെ.എസ്.ആര്‍.ടി.സിയുടെ ലാഭത്തിന് കാരണമായെന്ന് വിലയിരുത്തല്‍. 6. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയ സംഭവത്തില്‍ ആരോപണവുമായി സി.പി.എം. റെയ്ഡിന് നേതൃത്വം നല്‍കിയ ഡി.സി.പി ചൈത്ര തെരേസ ജോണിന് ഗൂഢലക്ഷ്യമെന്ന് സി.പി.എം. റെയ്ഡ് നടത്തിയത്, മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടി. നിയമസഭാ സമ്മേളനത്തിന് മുന്‍പ് റെയ്ഡ് നടത്തിയത് മനപൂര്‍വ്വം. ഒരു പ്രവര്‍ത്തകനും ഓഫീസില്‍ ഒളിച്ചിരുന്നില്ല. മാദ്ധ്യമങ്ങള്‍ക്ക് വേണമെങ്കില്‍ സി.സി.ടി.വി പരിശോധിക്കാം. എസ്.പി ചൈത്ര തെരേസ ജോണിന് എതിരെ കര്‍ശന നടപടി വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ 7. ശബരിമല പ്രക്ഷോഭ കാലത്ത് ബി.ജെ.പി ഓഫിസില്‍ പോലും പൊലീസ് കയറിയിട്ടില്ലെന്നും സി.പി.എം. പാര്‍ട്ടി നിലപാട് കടുപ്പിച്ചത് ചൈത്ര തെരേസ ജോണിന് എതിരായ അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം നാളെ ഡി.ജി.പിക്ക് സമര്‍പ്പിക്കാന്‍ ഇരിക്കെ. സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഡി.സി.പി ചൈത്രയുടെ വിശദീകരണം. 8. ഉദ്യോഗസ്ഥയ്ക്ക് എതിരായ വകുപ്പുതല അന്വേഷണം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. അതേസമയം, നടപടി എടുക്കുന്നതില്‍ സേനയ്ക്ക് ഇടയിലും കടുത്ത അതൃപ്തി. താന്‍ ചെയ്തത് കൃത്യനിര്‍വഹണം ആണെന്ന് ചൈത്ര വിശദീകരണം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടിയിലേക്ക് കടന്നാല്‍ അത് ഉദ്യോഗസ്ഥയുടെ മനോവീര്യം കെടുത്തും എന്ന് സേനയില്‍ പൊതുവികാരം 9. നമ്പി നാരായണന് എതിരെ ടി.പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്ക് എതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്നം. ഒരു മലയാളിയ്ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ ആഘോഷിക്കുക ആണ് വേണ്ടത്. സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ലെന്നും കണ്ണന്താനം 10. സെന്‍കുമാറിന് എതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും. പത്മഭൂഷണ്‍ നല്‍കിയതിന് എതിരെ സെന്‍കുമാര്‍ നടത്തിയ പ്രസ്താവന മാന്യത ഇല്ലാത്തത്. അവാര്‍ഡിന്റെ യുക്തി നിശ്ചയിക്കുന്നത് കമ്മിറ്റികളുടെ താത്പര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമെന്നും സ്പീക്കര്‍. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് അമൃതില്‍ വിഷം വീണ പോലെ എന്നായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം 11. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം നൊവാക്ക് ജോക്കോവിച്ചിന്. കിരീട നേട്ടം റാഫേല്‍ നദാലിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച്. ജോക്കോവിച്ചിന്റെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. ജോക്കോവിച്ച് ചരിത്രത്തിലേക്ക് റാക്കറ്റ് വീശിയത്, ആറ് കിരീടങ്ങള്‍ സ്വന്തമാക്കിയ റോജര്‍ ഫെഡററെ മറികടന്ന്. 12. ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്വാളിന് ഇന്തൊനേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം. സൈന കിരീടം നേടിയത്, ലോക ചാമ്പ്യനും ഒളിംപിക് ചാമ്പ്യനുമായ കരോലിനാ മാരിന്‍ ഫൈനലില്‍ പരിക്കേറ്റ് പിന്‍മാറിയതോടെ. ആദ്യ ഗെയിമില്‍ 10-4 ന് മുന്നില്‍ നില്‍ക്കെയാണ് മാരിന്‍ പരിക്കേറ്റ് പിന്‍മാറിയത്.
|