mohanlal

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ - അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഹൈദരാബാദ് ലൊക്കേഷനിൽ വച്ചാണ് പദ്മഭൂഷൺ പുരസ്കാരം ലഭിച്ച വിവരം മോഹൻലാൽ അറിയുന്നത്. മോഹൻലാലിന്റെ പുരസ്കാര ലബ്ദി ഇന്നലെ മരക്കാറിന്റെ ലൊക്കേഷനിൽ അണിയറ പ്രവർത്തകർ ആഘോഷമാക്കി. കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങൾ.

നടൻ പ്രഭുവിന്റെ വിവാഹവാർഷികവും, ആന്റണി പെരുമ്പാവൂർ - മോഹൻലാൽ കൂട്ടുകെട്ടായ ആശിർവാദ് സിനിമാസിന്റെ വാർഷികവും ഇതോടൊപ്പം ആഘോഷിച്ചു. ആഘോഷത്തിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.


സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ,​ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.