അമൽ നീരദ് സംവീധാനം ചെയ്ത അൻവർ എന്ന ചിത്രത്തിൽ പൃഥ്വിരാജും മമ്ത മോഹൻദാസും ഒരുമിച്ച കിഴക്കുപൂക്കും മുരുക്കിനെന്തിനൊരു എന്ന ഗാനത്തിന് പ്രേക്ഷകർക്കിയിൽ ഗംഭീര വരവേല്പാണ് ലംഭിച്ചത്. ഇപ്പോവിതാ ഇരുവരും മറ്റൊരു റൊമാന്റിക് ഗാനവുമായി വെള്ളിത്തിരയിൽ ഒന്നിക്കുകയാണ്. ജീനുസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച നയനിലെ ആദ്യഗാനമാണ് പുറത്തിറങ്ങിയത്. ഷാൻ റഹ്മാൻ ഇൗണമിട്ട ‘അകലെ’ എന്ന് തുടങ്ങുന്ന ഗാനം, ഹാരിബ് ഹുസൈനും ആൻ ആമിയുമാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണനും പ്രീതി നമ്പ്യാരും ചേർന്ന് രചിച്ച ഗാനത്തിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജീനുസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ അഭിനന്ദ് രാമാനുജത്തിന്റേതാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. പശ്ചാത്തല സംഗീതം ശേഖർ മേനോനും സൗണ്ട് ഡിസൈൻ അരുണ രാമ വർമയും നിർവഹിച്ചിരിക്കുന്നു.