ന്യൂഡൽഹി: ഹിന്ദുപെൺകുട്ടികളെ തൊടുന്നവന്റെ കൈ വെട്ടിക്കളയണമെന്ന വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ. കർണാടകയിലെ കുടകിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.
'നമ്മുടെ ചിന്തകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കണം. ഏത് മതക്കാരനായാലും ജാതിക്കാരനായാലും ഹിന്ദു പെൺകുട്ടിയെ തൊടുന്ന കൈ വെട്ടിക്കളയണം ’ കേന്ദ്രമന്ത്രി പറഞ്ഞു.
2017ൽ ഭരണഘടന മാറ്റുമെന്ന് പറഞ്ഞും ആനന്ദ് കുമാർ ഹെഗ്ഡെ വിവാദത്തിൽപെട്ടിരുന്നു.