അടൂർ : അന്നനാളത്തിൽ ആഹാരം കുടുങ്ങി സൈനിക ഓഫീസർ മരിച്ചു.മാമ്മൂട് പൊങ്ങലടി സഹജിൽ (പാലച്ചേരിൽ) ലഫ്. കേണൽ പി. എസ്. സുരേഷിന്റെയും റിട്ട. ലഫ്. കേണൽ സന്ധ്യാ സുരേഷിന്റെയും മകൻ പൂനെ മിലിട്ടറി എൻജിനിയറിംഗ് കോളേജിലെ ലഫ്റ്റനന്റ് ആയുഷ് സുരേഷ് (22) ആണ് മരിച്ചത് .മൃതദേഹം ഇന്ന് വൈകിട്ട് പൊങ്ങലടിയിലെ വസതിയിൽ കൊണ്ടുവരും. നാളെ രാവിലെ 10 ന് പൂർണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സഹോദരൻ : ആകാശ് സുരേഷ് (എം. ബി. ബി. എസ് വിദ്യാർത്ഥി, ഫിലിപ്പൈൻസ്)