mullapally

തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ ഒന്നും പറയാനില്ലാത്തതിനാൽ സർക്കാർ ഗവർണറെക്കൊണ്ട് മംഗളപത്രമാണ് വായിപ്പിച്ചതെന്ന് കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. പ്രളയാനന്തര കേരളത്തെക്കുറിച്ച് പറയുന്നേയില്ല. വനിതാമതിൽ സംബന്ധിച്ച് ഗവർണറെ സർക്കാർ തെറ്റിദ്ധരിപ്പിച്ചു. 50 ലക്ഷം വനിതകൾ പങ്കെടുത്തെന്നാണ് പറയുന്നത്. 12ലക്ഷം പേരുണ്ടെങ്കിൽ കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ മതിൽ തീർക്കാം.

യു.ഡി.എഫിൽ സീറ്റ് വിഭജനകാര്യത്തിൽ ഘടകകക്ഷികളുമായി ഒരു തർക്കവുമില്ല. കൂടുതൽ സീറ്റ് ചോദിക്കാൻ അവർക്ക് അവകാശമുണ്ട്. അതൊക്കെ രമ്യമായി പരിഹരിക്കും. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായി എന്നല്ല. 20 മണ്ഡലങ്ങളെയും പറ്റി നല്ല ധാരണയുണ്ടെന്നാണ് താൻ പറഞ്ഞത്. ഫെബ്രുവരി 20നകം ഹൈക്കമാൻഡ് ആവശ്യപ്പെട്ടത് പ്രകാരം കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 3ന് കാസർകോട്ട് നിന്ന് ആരംഭിച്ച് 28ന് തിരുവനന്തപുരത്ത് സമാപിക്കും.