ജോഹന്നാസ് ബർഗ് : ദക്ഷിണാഫ്രിക്കൻ താരം ആൻഡ്ലെ പെഹ്ലുക്ക്വയൊയ്ക്ക് നേരെ വംശീയ ആക്ഷേപം നടത്തിയതിന് പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്ടൻ സർഫ്രാസ് അഹമ്മദിന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നാല് മത്സര വിലക്ക് വിധിച്ചു. ഡർബനിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് അനിഷ്ട സംഭവമുണ്ടായത്. എന്നാൽ മത്സരശേഷം സർഫ്രാസ് പെഹ്ലുക്ക് വായോയെ നേരിട്ട് കണ്ട് ഖേദം പ്രകടിപ്പിച്ചിരുന്നു.