മുംബയ്: ബോളിവുഡ് താരം ഇഷാ കോപികർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ഇഷ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പിയുടെ വനിതാ ഗതാഗത വിഭാഗം വർക്കിംഗ് പ്രസിഡന്റിന്റെ സ്ഥാനം ഇഷാ കോപികർക്ക് നല്‍കി.
രാംഗോപാൽ വർമ്മയുടെ കമ്പനി എന്ന സിനിമയിലൂടെയാണ് ഇഷയുടെ ബോളിവുഡ് പ്രവേശനം. തുടർന്ന് കന്നഡ, തമിഴ്, തെലുങ്ക്, മറാത്തി സിനിമകളിലും അഭിനയിച്ചു. നടി മൗഷിമ ചാറ്റർജിയും നേരത്തെ ബി.ജെ.പിയിൽ ചേർന്നിരുന്നു.
കോൺഗ്രസ് സിനിമാക്കാരെ രംഗത്തിറക്കി വോട്ട് നേടാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കെെലാഷ് വിജയവർഗിയ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഷാ കോപികറുടെ ബി.ജെ.പി പ്രവേശനം.