actress-hansik

തെന്ന്യന്ത്യൻ താരം ഹൻസിക മോത്വാനിയുടെ സ്വകാര്യ ചിത്രങ്ങൾ ചോർന്നു. താരം ന്യൂയോർക്കിൽ അവധി ആഘോഷത്തിനിടെ എടുത്ത ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ ചോർന്നത്. സംഭവത്തെക്കുറിച്ച് താരം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതുസംബന്ധിച്ച് ഹൻസിക പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ചിത്രങ്ങൾ ചോർത്തിയതിന് പിന്നിൽ ഹാക്കർമാരാണെന്നാണ് സംശയയിക്കുന്നു.

മുമ്പും ഹൻസികയുടെ നഗ്നചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളീലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തന്റെ ചിത്രമല്ലെന്ന വാദത്തോടെ താരം അത് നിഷേധിച്ചിരുന്നു. തന്റെ ഫോണും ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ആരും തന്നെ മെസേജുകൾക്ക് മറുപടി നൽകരുത്. പരിഹാരത്തിന് ടീം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഹൻസിക കുറിച്ചു.

മുമ്പ് തെന്നിന്ത്യൻ താരങ്ങളായ എമി ജാക്സൻ,​ അക്ഷര ഹാസൻ തുടങ്ങിവർക്കും സമാനമായ രീതിയിൽ സെെബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.