ഇന്നത്തെ ആദ്യത്തെ കാള്‍ തിരുവനന്തപുരം ശാസ്തമംഗലത്തിന് അടുത്തുനിന്നാണ് എത്തിയത്. വിറക് പുരയ്ക്ക് അകത്ത് ഒരു മരപ്പട്ടി. വെളുപ്പിന് നായ്ക്കളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കണ്ടത്. വിളിച്ചപ്പോള്‍ തന്നെ വാവ പറഞ്ഞു, പുറത്തായതുകൊണ്ട് എന്തെങ്കിലും അപകടം പറ്റിയ മരപ്പട്ടി ആയിരിക്കും. അല്ലെങ്കില്‍ ഇത്രയും സമയം ഇരിക്കത്തില്ല. സ്ഥലത്ത് എത്തിയ വാവ അതിനെ കണ്ടഉടന്‍ പറഞ്ഞു അസുഖം ഉള്ളതാണ്. പിന്നെ താമസിച്ചില്ല, അതിനെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. അപ്പോഴാണ് വാവ ആ കാഴ്ച കാണുന്നത്, അതിന്റെ രണ്ട് കണ്ണിനും കാഴ്ച ഇല്ല. വേദനിപ്പിക്കുന്ന കാഴ്ച........
തുടര്‍ന്ന് അവിടെ നിന്ന് യാത്രതിരിച്ച വാവ രണ്ട് പാമ്പുകളെ പിടികൂടി. കാണുക കരള്‍ അലിയിപ്പിക്കുന്നതും സാഹസികതയും നിറഞ്ഞ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്