സൗദിയിലെ ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിയൽ സർവീസിലേക്ക് നിരവധി തസ്തികകളിൽ ഒഴിവ്. ഷോപ്പ് മാനേജർ, മെഷ്യനിസ്റ്റ്, സെയിൽസ് എൻജിനീയർ, ഫാബ്രിക്കേറ്റർ, മെക്കാനിക്കൽ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. ഡിപ്ളോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
മുംബൈയിലെ എം ഗീവാല ഗ്ളോബൽ എച്ച് ആർ കൺസൾട്ടൻസിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം ഐഡി പ്രൂഫ്, ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ , ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം Off. No. 202 - 2nd Floor, Bombay Market, Tardeo Rd, Tardeo, Mumbai, Maharashtra 400034 എന്ന വിലാസത്തിൽ അയക്കണം.
ഇമെയിൽ: mg37@mgheewala.com. ഇന്റർവ്യൂ ഫെബ്രുവരി 22 ന് മുംബൈയിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kappajobs.com എന്ന വെബ്സൈറ്റ് കാണുക.
യു.എസ് മിലിറ്ററി ബേസ്ഡ് ഡൈനിംഗ് ഫെസിലിറ്റി
കുവൈറ്റിലെ യുഎസ് മിലിറ്ററി ബേസ്ഡ് ഡൈനിംഗ് ഫെസിലിറ്റിയിലേക്ക് വിവിധ തസ്തികകളിൽ ഒഴിവ്. ഹെഡ് കുക്ക്സ്, കുക്ക്സ്, സീനിയർ ബേക്കേഴ്സ്, ബേക്കേഴ്സ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹോട്ടൽ മാനേജ്മെന്റ് ഡിപ്ളോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 4 വർഷത്തെ ഗൾഫ് എക്സ്പീരിയൻസ് ആവശ്യമാണ് . കൺസൾട്ടൻസിയുടെ വിലാസം: Building No.9,2nd Floor,Above Magma Office,Sant Nagar, Main Road,East of Kailash,New Delhi – 110065.” ഇമെയിൽ: delhi@asiapower.co
ജുമാ അൽ മാജിദ് ഗ്രൂപ്പിൽ
ദുബായിലെ പ്രസിദ്ധ കമ്പനിയായ ജുമാ അൽ മാജിദ് ഗ്രൂപ്പിൽ മലയാളികൾക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകൾ. അസിസ്റ്റന്റ് എൻജിനീയർ, മെക്കാനിക്കൽ ടെക്നീഷ്യൻ, സീനിയർ മെക്കാനിക്, ഇലക്ട്രിക്കൽ എൻജിനീയർ, ജൂനിയർ കാർഗോ ഓഫീസർ, ടെക്നിക്കൽ മാനേജർ, എക്സിക്യൂട്ടീവ് സെക്രട്ടറി, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, സീനിയർ പ്രൊജക്ട് മാനേജർ, സീനിയർ ഓഡിറ്റർ, അസോസിയേറ്റ് ഓഡിറ്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.al-majid.com.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ
യുഎഇയിലെ എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പത്താം ക്ലാസ്, പ്ലസ് ടു തലത്തിൽ അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.ഫിനാൻസ് / അക്കൗണ്ട് മാനേജർ , സെയിൽസ് എക്സിക്യൂട്ടീവ്, വെബ് ഡെവലപ്പർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ , ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, വീഡിയോ ഗ്രാഫർ, എച്ച് ആർ മാനേജർ, അക്കൗണ്ട്സ്, അസിസ്റ്റന്റ് ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, മോട്ടോർ സൈക്കിൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്ര്: www.edi-uae.com.
ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ചാൽഹോബ് ഗ്രൂപ്പിൽ
ദുബായിലെ റീറ്റെയ്ൽ ആൻഡ് കമ്മ്യൂണിക്കേഷൻ രംഗത്തെ ലീഡേഴ്സ് ആയ ചാൽഹോബ് ഗ്രൂപ്പിൽ നിരവധി തസ്തികകളിൽ ഒഴിവ്. സൂപ്പർവൈസർ, സ്റ്റോർ മാനേജർ, ഡ്രൈവർ, ലേണിംഗ് സ്പെഷ്യലിസ്റ്റ്, സെയിൽസ് സൂപ്പർവൈസർ , കസ്റ്റമർ സർവീസ് മാനേജർ, ബ്യൂട്ടി കൺസൾട്ടന്റ്, സീനിയർ മാർക്കെറ്റിംഗ് മാനേജർ, ഡിവിഷൻ മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, ടോഡിനേറ്റർ, ഇന്റേൻഷിപ്പ് , ജൂനിയർ ബയർ, സ്കിൻ കെയർ കൺസൾട്ടന്റ്, എന്നിങ്ങനെ നൂറോളം ഒഴിവുകളുണ്ട്. കമ്പനിവെബ്സൈറ്റ്: www.chalhoubgroupcareers.com.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ദുബായ് ഹോൾഡിംഗ് ഗ്രൂപ്പ്
ദുബായ് ഹോൾഡിങ് ഗ്രൂപ്പ് പത്താം ക്ലാസ്, പ്ലസ് ടു പാസായവർക്ക് ദുബായിൽ അവസരങ്ങളൊരുക്കുന്നു. സെയിൽസ് അസിസ്റ്റന്റ്, ടെയിലർ, അസിസ്റ്റന്റ് സ്റ്റോർ മാനേജർ, സെയിൽസ് സൂപ്പർവൈസർ, സ്റ്രോർ മാനേജർ, ഓപ്പറേഷൻ മാനേജർ, വിൻഡോ ഡ്രെസർ, സ്റ്റോർ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.dubaiholdinggroup.com.
ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
അബുദാബി കൊമേഴ്സ്യൽ ബാങ്ക്
അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ നിരവധി തസ്തികകളിൽ ഒഴിവ്. ബിരുദമാണ് യോഗ്യത. ഡോക്യുമെന്റേഷൻ ഓഫീസർ, ഐടി പ്രോജക്ട് മാനേജർ, സീനിയർ സിസ്റ്റം അനലിസ്റ്റ്, ഐടി സിസ്റ്റം അനലിസ്റ്റ്, ഐടി പ്രോജക്ട് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.adcb.com.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
അമേരിക്കൻ ഹോസ്പിറ്റൽ ദുബായ്
ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇ.ആർ ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ്, എൻഡോക്രിനോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഓർത്തോപീഡിക് സർജൻ, പീഡിയാട്രീഷൻ, സർജിക്കൽ ഓങ്കോളജിസ്റ്റ്, യൂറോളജിസ്റ്റ്, വാസ്കുലർ സർജൻ എന്നിങ്ങനെയാണ് ഒഴിവുകൾ. വെബ്സൈറ്റ്:
www.ahdubai.com/en/ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.