മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സ്ഥാനമാനങ്ങൾ ലഭിക്കും. ഉപകാരം ചെയ്തവരെ മറക്കരുത്. പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മവിശ്വാസം വർദ്ധിക്കും. കീഴ്വഴക്കം പാലിക്കും. സന്തുഷ്ടിയും സമാധാനവും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അന്യരുടെ ഇടപെടലുകൾ ഒഴിവാക്കും. ചിരകാലാഭിലാഷം സാധിക്കും.ദൂരയാത്ര ചെയ്യും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉദ്യോഗമാറ്റം. ഗൃഹോപകരണങ്ങൾ നേടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ശാന്തിയും സന്തോഷവും. അപേക്ഷയിൽ തീരുമാനം. സഹപ്രവർത്തകരുടെ നിസഹകരണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മനോവിഷമം മാറും. അപര്യാപ്തകൾ മനസിലാക്കും. പങ്കാളിയുടെ സമീപനത്തിൽ ആശ്വാസം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കൂട്ടുകച്ചവടത്തിൽ നിന്ന്പിന്മാറും. പുതിയ കർമ്മമേഖലകൾ. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സുഹൃദ് സഹായം. ദീർഘകാല നിക്ഷേപം. യാത്രകൾ സഫലമാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അഭിവൃദ്ധിയുണ്ടാകും. അംഗീകാരം ലഭിക്കും. ആത്മീയ ചിന്തകൾ വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സ്ഥാനമാനങ്ങൾ നേടും. കൂടുതൽ പ്രയത്നം വേണ്ടിവരും. ആശങ്ക ഒഴിവാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ദുഷ്ചിന്തകൾ ഒഴിവാകും. പദ്ധതികൾ പൂർത്തീകരിക്കും. നിയന്ത്രണങ്ങൾ വേണ്ടിവരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിനോദയാത്ര ചെയ്യും. അസാധാരണ വ്യക്തികളെ പരിചയപ്പെടും. ദുശീലങ്ങൾ ഉപേക്ഷിക്കും.