cm-pinarayi-vijayan-in-as

തിരുവനന്തപുരം: കേരളത്തിന്റെ വളർച്ചയിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഹർത്താലിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷമടക്കം എല്ലാ കക്ഷികളും ഒരുക്കമാണെങ്കിൽ ഹർത്താലുകൾ ആവർത്തിക്കാതിരിക്കാൻ സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിസാരമായ കാര്യങ്ങൾക്ക് സംസ്ഥാനത്തിന് ദുഷ്‌പേരുണ്ടാക്കുന്ന രീതിയിൽ ബോധപൂർവമാണ് കാര്യങ്ങൾ നടക്കുന്നത്. വർഗീയ സംഘർഷത്തിലൂടെ മറ്റുപലയിടങ്ങളിലും ലാഭം നേടിയവർ ഇവിടെ അത് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇവർക്കെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.