ഗൂണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ സ്‌കൂൾ 50ഓളം കുട്ടികളുമായി പോയ ബസ് ഓവുചാലിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവർ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
കൃഷ്ണവേണി ടാലന്റ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. അപകടം നടന്നയുടനെ പ്രദേശത്തുള്ളവർ തടിച്ച് കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്‌കൂൾ ബാഗുകളും മറ്റും ബസിന് ചുറ്റും ചിതറിയ നിലയിലാണ്.