കോട്ടയം: വൈദ്യുതി മന്ത്രി എം.എം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിലെ സർക്ക്യൂട്ട് ഹൗസിൽ തങ്ങിയിരുന്ന അദ്ദേഹത്തിന് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് തന്നെ അദ്ദേഹം ആശുപത്രി വിടും. പാർട്ടി പരിപാടികളിൽ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞ് മന്ത്രി തിരുവനന്തപുരത്തേക്ക് പോവുമെന്നാണ് അറിയുന്നത്.