kaumudy-news-headlines-

1. സി.പി.എം ഓഫീസ് റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശ ഇല്ല. ചൈത്ര നിര്‍വഹിച്ചത് അവരുടെ ജോലി മാത്രം എന്ന് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പി മനോജ് എബ്രഹാം. റെയ്ഡില്‍ നിയമപരമായി തെറ്റില്ല. എന്നാല്‍ ഉദ്യോഗസ്ഥ കുറച്ച് കൂടെ ജാഗ്രത പാലിക്കണമായിരുന്നു എന്നും പരാമര്‍ശം

2. അതേസമയം, റെയ്ഡ് നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥയെ തള്ളി മുഖ്യമന്ത്രി പി ണറായി വിജയന്‍. പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ല. പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കുക ആണ് നവേണ്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കെട്ടാന്‍ ശ്രമം നടക്കുന്നു. റെയ്ഡ് അത്തരം ശ്രമങ്ങളുടെ ഭാഗം എന്നും പിണറായി. അതേസമയം, റെയ്ഡ് നിയമപരം ആയിരുന്നു എന്ന് പ്രതിപക്ഷ നേതാവ്. ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കുന്നത്, സേനയുടെ ആത്മവിശ്വാസം തകര്‍ക്കും എന്നും ചെന്നിത്തല

3. പാര്‍ട്ടി ഓഫീസില്‍ കയറിയുള്ള പരിശോധനയ്ക്ക് എതിരെ സി.പി.എം ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിന് എതിരായ അന്വേഷണം നടക്കുന്നത്. അതേസമയം ചട്ടങ്ങള്‍ പാലിക്കാതെ അനാവശം ആയായിരുന്നു പരിശോധന എന്ന സി.പി.എം വാദം പൊളിക്കുന്നതാണ് പരിശോധനയ്ക്ക് പിന്നാലെ ചൈത്ര കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. റെയ്ഡ് നടത്തിയത്, പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍. ഈ വിവരം അടങ്ങിയ സര്‍ച്ച് റിപ്പോര്‍ട്ട് അടക്കം കോടതിയില്‍ നല്‍കിയതോടെ പരിശോധന നിയമപരം ആവുകയും ചെയ്തു എന്നും ചൈത്ര

4. കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് സര്‍ക്കാരിന്റെ കള്ളക്കളി എന്ന് മുന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിരിച്ചു വിട്ടത് 17 വര്‍ഷം വരെ സര്‍വീസ് ഉണ്ടായിരുന്ന എം പാനല്‍ ജീവനക്കാരെ. മന്ത്രിയും സി.എം.ഡി യും രണ്ട് തട്ടില്‍. സ്.എം.ഡിയെ നിലയ്ക്ക് നിര്‍ത്താന്‍ പോലും മന്ത്രിക്ക് കഴിയുന്നില്ല എന്നും തിരുവഞ്ചൂരിന്റെ പരാമര്‍ശം. തിരുവഞ്ചൂര്‍ സര്‍ക്കാരിന് എതിരെ രംഗത്ത് എത്തിയത് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് പിന്നാലെ.

5. അതേസമയം, പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ക്ക് പകരം നിയമിച്ചത് 1200 പേരെ മാത്രം. ഇടതു സര്‍ക്കാര്‍ സ്വീകരിച്ചത് തൊഴിലാളി വിരുദ്ധ സമീപനം. കേസ് കോടതിയില്‍ വന്നപ്പോള്‍ പിരിച്ചു വിടലിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. ജീവനക്കാരെ പിരിച്ചുവിട്ടത് അപ്പീലിന് പോകാതെ. 3,000 പേരുടെ ശവത്തിന് മുകളില്‍ ആണ് ഗതാഗത മന്ത്രി കഴിയുന്നത് എന്നും നിയമസഭയില്‍ തിരുവഞ്ചൂര്‍

6. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം ഏഴാം ദിവസത്തില്‍. ചാലക്കുടിയിലെ സ്വീകരണത്തിനു ശേഷം കൊടകരയില്‍ എത്തിയ പ്രയാണത്തെ എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ഗുരുദേവ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. പ്രിവ്യു ഷോയില്‍ സംഘം ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു

7. സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ചര്‍ച്ച ചെയ്ത് നിയമസഭ. അനാവശ്യ ഹര്‍ത്താലുകള്‍ ജനജീവിതത്തെ സാരമായി ബാധിച്ചു എന്ന് ഇടത്-വലത് എം.എല്‍.എമാര്‍. പ്രതിപക്ഷം സഹകരിച്ചാല്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാനം തകര്‍ക്കാന്‍ ബി.ജെ.പി ലക്ഷ്യമിട്ടു. കലാപകാരികളുടെ ഗൂഢാലോചന പൊലീസ് തകര്‍ത്തു എന്നും മുഖ്യമന്ത്രി

8. കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ചിലര്‍ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട്ട് അടിക്കാനും ശ്രമം നടത്തുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനകീയ പ്രതിഷേധം പല തലങ്ങളില്‍ വരും. ഹര്‍ത്താര്‍ അക്രമികള്‍ക്ക് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു എന്നും മുഖ്യമന്ത്രി. അതേസമയം, ഹൈക്കോടതി ഹര്‍ത്താലിന് എതിരെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എന്തുകൊണ്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

9. എന്നാല്‍ ആദ്യം സഭയ്ക്ക് പുറത്ത് സര്‍വകക്ഷിയോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാം എന്നും അതിനു ശേഷം ബില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാം എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കാസര്‍കോട്- മഞ്ചേശ്വരം മേഖലകളില്‍ വര്‍ഗീയ കലാപത്തിന് നിരന്തരം ശ്രമം നടക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി. മറ്റ് മേഖലകളില്‍ വര്‍ഗീയ കലാപം നടത്തി നേട്ടം കൊയ്തവരാണ് കേരളത്തിലും അതേ വിദ്യ പയറ്റുന്നത്. ഇതിന് എതിരെ ജാഗ്രത പാലിക്കണം. പേരാമ്പ്ര പള്ളിക്ക് നേരെ ആക്രമണം ഉണ്ടായ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെ ആണ് കാണുന്നത് എന്നും പിണറായി വിജയന്‍

10. സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന് ആവേശം പകരാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും. കൊച്ചിയില്‍ എത്തുന്ന രാഹുല്‍, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മറൈന്‍ ഡ്രൈവിലെ നേതൃ സംഗമത്തില്‍ പ്രസംഗിക്കും. 50,000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

11. നാളെ ഉച്ചയ്ക്ക് ഒന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഹുല്‍ ഗാന്ധിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിക്കും. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. ഗസ്റ്റ് ഹൗസിലെത്തുന്ന അദ്ദേഹം മൂന്നിന് മറൈന്‍ ഡ്രൈവില്‍ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യും. 4.50 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം 6.30ന് ഡല്‍ഹിക്ക് മടങ്ങും