lucifer-mohanlal

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നായകൻ മോഹൻലാലും, ലൂസിഫറിനായുള്ള കടുത്ത കാത്തിരിപ്പിലാണ് മലയാള സിനിമയും ആരാധകരും. അതുകൊണ്ടു തന്നെ ലൂസിഫറിനെ കുറിച്ചുള്ള ഏതു വാർത്തയും പ്രേക്ഷകർക്ക് ആവേശമാണ്. ഇപ്പോഴിതാ പൃഥ്വി തന്നെ ചിത്രത്തെ പറ്റി മനസു തുറക്കുകയാണ്. ലൂസിഫർ നന്നാകുമോന്ന് അറിയില്ലെങ്കിലും അടുത്തിടെ മോഹൻലാൽ ചെയ്‌ത ഏറ്റവും സ്‌‌റ്റൈലിഷ് കഥാപാത്രം ലൂസിഫറിലേത് തന്നെയാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് പറയുകയാണ് പൃഥ്വി.

പൃഥ്വിയുടെ വാക്കുകൾ-

'വളരെ സന്തോഷകരമായ അനുഭവമായിരുന്നു ലാലേട്ടനെ ഡയറക്‌ട് ചെയ്‌‌തപ്പോൾ കിട്ടിയത്. ഷൂട്ടിംഗ് തുടങ്ങിയ ഫസ്‌റ്റ് ഡേ ഫസ്‌റ്റ് ഷോട്ടിന് ക്യാമറയ്‌ക്ക് മുന്നിൽ വന്ന് പുള്ളിക്കാരൻ ചോദിക്കുന്നത് സാർ ഞാൻ എന്താ ചെയ്യേണ്ടത് എന്നാണ്. മൂപ്പർക്ക് നന്നായിട്ടറിയാം എന്താ ചെയ്യേണ്ടതെന്ന്. പക്ഷേ എന്നാലും ഡയറക്‌ടർ പോയി പറയണം. ഡയറക്‌ടർ പറയുന്നത് കേൾക്കുന്നത് ലാലേട്ടന്റെ പ്രോസസിന്റെ ഭാഗമായാണ് എനിക്ക് തേന്നിയിട്ടുള്ളത്.

lucifer-mohanlal

ഞാൻ പോയി പറയണം, ചേട്ടാ ഈ ഷോട്ട് ഇങ്ങനെയാണെന്ന്. അതിങ്ങനെ വളരെ ശ്രദ്ധയോടെ കേൾക്കും. കോൺസ്‌റ്റന്റ് ആയിട്ട് ഒരു സീൻ എങ്ങനെ അപ്രോച്ച് ചെയ്യണം, എങ്ങനെ ഹാൻഡിൽ ചെയ്യണം, ഈ സമയത്ത് ഇയാള് റിയാക്‌ട് ചെയ്യേണ്ടത് ഇങ്ങനെ ആയിരിക്കണ്ടേ? അത്തരം ചോദ്യോത്തരങ്ങളൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്. ലാലേട്ടനിൽ നിന്ന് ഞാൻ ഒരുപാട് മോഷ്‌ടിച്ചിട്ടുണ്ട്.

lucifer-mohanlal

എന്റെ വ്യക്തപരമായ അഭിപ്രായമാണ്. ഞാനൊരു ലാലേട്ടൻ ഫാൻ ആയതുകൊണ്ട് ഐ പേഴ്‌സണലി തിങ്ക് ലാലേട്ടന്റെ സമീപകാലത്തെ ഏറ്റവും സ്‌റ്റൈലൻ അപ്പിയറൻസ് ലൂസഫറിലാണെന്ന് തോന്നുന്നു. സിനിമ നന്നാകുമോ എന്നറിയില്ല പക്ഷേ ലാലേട്ടൻ ഭയങ്കര സുന്ദരനായിട്ട് ഇരിക്കുന്നുണ്ട്. എന്നെ മോനെ എന്നാണ് വിളിക്കുന്നത്. പക്ഷേ ക്യാമറയ്‌ക്ക് മുന്നിൽ വരുമ്പോൾ സാർ എന്നാകും. അത് അറിയാതെ വരുന്നതാണ് പുള്ളിയ്‌ക്കാരന്'.