പ്രമേഹത്തെ പ്രതിരോധിക്കാനും ശമിപ്പിക്കാനും മികച്ച ഔഷധമാണ് നെല്ലിക്ക. നെല്ലിക്ക കാർബോഹൈഡ്രേറ്റ് അപചയപ്രക്രിയയെ സ്വാധീനിച്ച് ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിച്ചാണ് പ്രമേഹം കുറയ്ക്കുന്നത്.
നെല്ലിക്ക, കറിവേപ്പില, മഞ്ഞൾ എന്നിവ ചേർത്ത ജ്യൂസ് പ്രമേഹം നിയന്ത്രണവിധേയമാക്കാൻ നല്ലൊരു പരിഹാരമാണ്. അഞ്ച് നെല്ലിക്ക, കാൽ ടീസ്പൂൺ മഞ്ഞൾ, 2 തണ്ട് കറിവേപ്പില, ഒരു നുള്ള് ഉപ്പ് എന്നിവയാണ് ഇതിനുള്ള ചേരുവ. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഈ പാനീയം കുടിയ്‌ക്കണം.
നെല്ലിക്ക ഉണക്കിപ്പൊടിച്ചത്, മഞ്ഞൾപ്പൊടി എന്നിവ ഓരോ സ്‌പൂൺ വീതം ദിവസവും കഴിയ്ക്കുന്നത് പ്രമേഹം നിയന്ത്രണ വിധേയമാക്കും.
അഞ്ച് നെല്ലിക്ക ചേർത്ത് തിളപ്പിച്ചെടുത്ത വെള്ളത്തിൽ കാൽസ്‌പൂൺ മഞ്ഞൾപ്പൊടി ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നതും ഗുണം ചെയ്യും.
നെല്ലിക്കയുടെ ജ്യൂസ് അൽപം ചെറുചൂടുവെള്ളത്തിൽ കലർത്തി രാവിലെ വെറുംവയറ്റിൽ കുടിച്ചാലും പ്രമേഹത്തിന് ശമനമുണ്ടാകും.